കെ.കെ. മഹേശെൻറ മരണം; കേസ് ഏറ്റെടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി കെ.കെ. മഹേശെൻറ ആത്മഹത്യാ കേസ് ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യം രേഖാമൂലം ഡി.ജി.പിയെ ക്രൈംബ്രാഞ്ച് അറിയിച്ചു. മഹേശേൻറതായി പുറത്തുവന്ന കത്തുകളിൽ ക്രൈംബ്രാഞ്ച് മേധാവി ഉൾപ്പടെയുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാരണം കൊണ്ട് കേസ് ഏറ്റെടുക്കുന്നത് ഉചിതമാവില്ലെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.
ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് കേസ് ഏറ്റെടുക്കുന്നതിൽ ക്രൈംബ്രാഞ്ച് നിലപാട് വ്യക്തമാക്കിയത്. നേരത്തെ ആത്മഹത്യ കേസ് പ്രത്യേക സംഘത്തിന് കൈമാറണമെന്ന് മാരാരിക്കുളം പൊലീസ് ആവശ്യപ്പെട്ടിരുന്നു. മാരാരിക്കുളം സി.ഐയാണ് കേസ് കൈമാറണമെന്ന ആവശ്യവുമായി മേലുദ്യോഗസ്ഥരെ സമീപിച്ചത്.
കെ.കെ മഹേശെൻറ മരണത്തിൽ ആത്മഹത്യപ്രേരണ കുറ്റം ചുമത്താൻ പൊലീസ് മടിക്കുകയാണെന്ന ആരോപണവുമായി കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.