സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം: സചിൻദേവിനെതിരെ പരാതി നൽകി കെ.കെ രമ
text_fieldsകോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തിയതിന് സചിൻദേവ് എം.എൽ.എക്കെതിരെ പരാതി നൽകി കെ.കെ രമ എം.എൽ.എ. നിയമസഭ സ്പീക്കർക്കും സെബർ സെല്ലിനും പരാതി നൽകിയെന്ന് എം.എൽ.എ അറിയിച്ചു. സചിൻദേവ് എം.എൽ.എ പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
സി.പി.എമ്മിന്റെ സൈബർ അണികളുടെ നിലവാരത്തിലാണ് എം.എൽ.എയുടെ പ്രചാരണമെന്ന് രമ ആരോപിച്ചു. ഈ പ്രചാരണമാണ് സി.പി.എമ്മിന്റെ സൈബർ അണികൾ ഇപ്പോൾ പിന്തുടരുന്നതെന്നും അവർ പറഞ്ഞു. നേരത്തെ നിയമസഭയിലുണ്ടായ സംഘർഷത്തിന് പിന്നാലെ കെ.കെ രമയുടെ പരിക്ക് വ്യാജമാണെന്ന രീതിയിൽ സചിൻ ദേവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
"ഇൻ ഹരിഹർ നഗറിനും, ടു ഹരിഹർ നഗറിനും ശേഷം ലാൽ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഇൻ ഗോസ്റ്റ് ഹൗസ് ഇൻ. അതിൽ ഇടതു കൈയ്യിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയിൽ നടന്ന സംഭവങ്ങൾക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം" എന്ന കുറിപ്പോടെ കെ.കെ രമയുടെ ചിത്രം സചിൻദേവ് പങ്കുവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.