രാമചന്ദ്രൻ മാസ്റ്ററോട് അനാദരവ് കാണിച്ചെന്ന് സഹോദരൻ; ഇല്ലെന്ന് വയനാട് ഡി.സി.സി
text_fieldsകൽപറ്റ: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.കെ. രാമചന്ദ്രൻ മാസ്റ്റർക്ക് വയനാട് ഡി.സി.സി അർഹമായ ആദരവ് നൽകിയില്ലെന്ന് പരാതി. വ്യാഴാഴ്ച കോഴിക്കോട്ടായിരുന്നു അദ്ദേഹത്തിെൻറ അന്ത്യം.
വയനാട്ടിൽ കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച രാമചന്ദ്രൻ മാസ്റ്ററുടെ മൃതേദഹത്തിൽ ഡി.സി.സിയുടെ പേരിൽ ഒരു റീത്തുപോലും സമർപ്പിച്ചില്ലെന്ന് കെ.പി.സി.സി എക്സി. അംഗവും രാമചന്ദ്രൻ മാസ്റ്ററുടെ സഹോദരനുമായ കെ.കെ. വിശ്വനാഥൻ മാസ്റ്റർ പറഞ്ഞു.
ഡി.സി.സി നേതൃത്വം സംസ്കാര ചടങ്ങിലും പങ്കെടുത്തില്ല. പാർട്ടിയുടെ നിർണായക ഘട്ടങ്ങളിലെല്ലാം നേതൃത്വം നൽകുകയും വയനാട്ടിൽ കോൺഗ്രസിെൻറ ജനകീയ അടിത്തറ ശക്തിപ്പെടുത്തുകയും ദീർഘകാലം ജനപ്രതിനിധിയുമായ കെ.കെ. രാമചന്ദ്രൻ മാസ്റ്റർ അവസാനം അപമാനിക്കപ്പെട്ടതായും വിശ്വനാഥൻ മാസ്റ്റർ പറഞ്ഞു. ഇതുസംബന്ധിച്ച് മുതിർന്ന നേതാക്കളോട് പരാതിപ്പെടും. എന്നാൽ, കോഴിക്കോട്ടെത്തി താൻ റീത്ത് സമർപ്പിച്ചതായി ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു.
എല്ലാ പഞ്ചായത്തുകളിലും മൗനജാഥയും അനുശോചന യോഗങ്ങളും നടത്താൻ ഡി.സി.സി ആഹ്വാനം ചെയ്തിരുന്നു. ആരോപണങ്ങളിൽ കഴമ്പില്ല. ഭാരവാഹികളിൽ ഡി.പി. രാജശേഖരൻ സംസ്കാര ചടങ്ങിൽ ഡി.സി.സിയെ പ്രതിനിധാനം ചെയ്ത് സംബന്ധിച്ചിരുന്നു -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.