മടിയിൽ കനമില്ലെങ്കിൽ മുഖ്യമന്ത്രി എന്തിന് ഭയക്കുന്നു -കെ.കെ. രമ
text_fieldsതിരുവനന്തപുരം: മടിയിൽ കനമില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തെ ഭയക്കുന്നതെന്ന് ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ബലമായി സംശയിക്കുന്നുവെ കൊണ്ടാണ് മുഖ്യമന്ത്രി ഭയക്കുന്നത്. കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയമാണിതെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വർണക്കടത്ത് പ്രതികളുടെ മൊഴി ചർച്ച ചെയ്യാൻ തയാറാകാത്ത സർക്കാർ നടപടിക്കെതിരെ പ്രതീകാത്മകമായി അവതരിപ്പിച്ച 'അടിയന്തര പ്രമേയ'ത്തിൽ സംസാരിക്കുകയായിരുന്നു കെ.കെ. രമ. സഭാ കവാടത്തിന് മുമ്പിലെ റോഡിലാണ് 'അടിയന്തര പ്രമേയം' പി.ടി. തോമസ് പ്രതീകാത്മകമായി അവതരിപ്പിച്ചത്. പി.കെ. ബഷീർ പ്രതീകാത്മക മുഖ്യമന്ത്രിയും എൻ. ഷംസുദ്ദീൻ സ്പീക്കറും ആയിരുന്നു.
ക്യാപ്റ്റനാണെങ്കിൽ മുഖ്യമന്ത്രി സത്യം തുറന്നു പറയണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നൽകിയ മൊഴി നിയമസഭ ചർച്ച ചെയ്യണമെന്ന് പി.ടി. തോമസ് പ്രതീകാത്മമായി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.