'കൊല്ലാം, തോൽപിക്കാനാവില്ല' ; കെ.കെ രമയുടെ വിജയത്തിന് തിളക്കമേറെ
text_fieldsകോഴിക്കോട്: വേറിട്ട രാഷ്ട്രീയമുയർത്തിയ പ്രിയതമൻ ടി.പി. ചന്ദ്രശേഖരെൻറ ചോര വീണമണ്ണിൽ കെ.കെ. രമയുടെ വിജയത്തിന് തിളക്കമേറെ. ടി.പിയുടെ ഒമ്പതാം രക്തസാക്ഷിത്വ ദിനത്തിന് രണ്ട് ദിവസം ബാക്കിനിൽക്കെ രമയുടെ മുന്നേറ്റം സംസ്ഥാന രാഷ്ട്രീയത്തിൽ ആർ.എം.പി.ഐയുടെ സ്ഥാനവും ഉറപ്പിക്കുന്നു. സി.പി.എമ്മും ആർ.എം.പിയും ഒരുപോലെ വികാരമായി കാണുന്ന ഒഞ്ചിയം രക്തസാക്ഷിത്വത്തിെൻറ വാർഷിക ദിനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷവുമാണ് നിയമസഭ പ്രവേശനം ഉറപ്പാക്കിയത്.
ടി.പിയുടെ ശബ്ദമാണ് നിയമസഭയിലുണ്ടാവുകയെന്ന വൈകാരികമായ പ്രചാരണവും ഫലപ്രാപ്തിയിലെത്തി. ഇതേ കാര്യം ജയിച്ച ശേഷവും രമ ഉറപ്പിക്കുന്നു. സംസ്ഥാനത്ത് പ്രകടമായ എൽ.ഡി.എഫ് തരംഗത്തിനിടയിലും എതിർപാളയത്തിൽ നിന്നടക്കം വോട്ടുകൾ സ്വന്തമാക്കി. എസ്.എഫ്.ഐ മുൻ സംസ്ഥാന നേതാവായിരുന്ന രമക്ക് സി.പി.എമ്മിൽ നിന്നും വോട്ടുകൾ ഒഴുകി. അക്രമ രാഷ്ട്രീയത്തിനെതിരായ വടകരയുടെ താക്കീത് കൂടിയായി രമയുടെ ജയം മാറി. വനിതകളുടെ അംഗീകാരവും മണ്ഡലത്തിലുടനീളം രമക്കുണ്ടായിരുന്നു. വോട്ടെണ്ണലിെൻറ ഒരുഘട്ടത്തിലും മനയത്ത് ചന്ദ്രന് രമക്കൊപ്പമെത്താനായില്ല. അതേസമയം, ആർ.എം.പിക്ക് വടകരയിൽ പിന്തുണ നൽകുന്നതിെൻറ തുടർചലനം സമീപ മണ്ഡലങ്ങളിലുണ്ടാകുമെന്ന യു.ഡി.എഫിെൻറ പ്രതീക്ഷ അസ്ഥാനത്തുമായി.
ഏറാമല പഞ്ചായത്തിൽ ജനതാദളുമായി കലഹിച്ച ശേഷം സി.പി.എമ്മിൽ നിന്ന് പുറത്തുവന്ന ആർ.എം.പിക്ക് അതേ സോഷ്യലിസ്റ്റുകളുടെ ആധിപത്യം വടകരയിൽ അവസാനിപ്പിക്കാനുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.