സഭയിൽ ചൂടേറ്റി ടി.പി വധക്കേസ്; കൊമ്പുകോർത്ത് രമയും മുഖ്യമന്ത്രിയും
text_fieldsതിരുവനന്തപുരം: നിയമസഭയിൽ വീണ്ടും ചൂടേറ്റി ടി.പി വധക്കേസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിെൻറ അന്വേഷണം നടന്ന സമയം കെ.കെ. രമക്ക് തെറ്റിപ്പോയോ എന്ന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികളെ പൊലീസിലെ ഉന്നതർ അടക്കം സഹായിെച്ചന്ന രമയുടെ ആരോപണത്തിനാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ചോദ്യോത്തരവേളയിലായിരുന്നു ഇൗ കൊമ്പുകോർക്കൽ.
അന്വേഷണ സമയത്തിെൻറ കാര്യത്തിൽ ആർക്കും സംശയം വരാൻ ഇടയില്ല. ഫലപ്രദമായിത്തന്നെ അന്വേഷിക്കാൻ നടപടി സ്വീകരിച്ചതാണല്ലോ. അക്കാലത്തെ സർക്കാർ അവർക്കാകാവുന്ന രീതിയിലൊക്കെ അന്വേഷണം നടത്തിയെന്നാണ് പൊതുസമൂഹം മനസ്സിലാക്കിയത്. അന്വേഷണത്തിൽ എന്തെങ്കിലും പിഴവ് ഉണ്ടായി എന്നാണോ രമ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.പി വധക്കേസിലെ അന്വേഷണം ഏറക്കുെറ ശരിയായിരുെന്നന്ന് ഭംഗ്യന്തരേണ സൂചിപ്പിച്ചതിൽ മുഖ്യമന്ത്രിയെ അന്നത്തെ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിനന്ദിച്ചു. എന്നാൽ തിരുവഞ്ചൂരിെൻറ പരാമർശത്തിനെതിരെയും മുഖ്യമന്ത്രി രംഗത്തുവന്നു. തിരുവഞ്ചൂരിനെത്തന്നെയാണ് താൻ ഉദ്ദേശിച്ചതെന്നും അന്വേഷണത്തക്കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന് കൊണ്ടെന്നുതന്നെയാണ് മനസ്സിലാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. എന്തൊക്കെയാണ് അന്ന് നടത്തിയതെന്ന് അങ്ങേക്ക് അറിയാമല്ലോ. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും കൂടി അന്ന് കൂടെയുണ്ടായിരുന്നല്ലോ. എന്തൊക്കെ നടന്നുവെന്നത് അറിയാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.