Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2021 7:37 AM IST Updated On
date_range 24 May 2021 7:58 AM ISTഅംഗസംഖ്യയിലല്ല നിലപാടിലാണ് കാര്യം, ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുമെന്ന് കെ.കെ. രമ
text_fieldsbookmark_border
തിരുവനന്തപുരം: ജനങ്ങളുടെ ശബ്ദമായി നിയമസഭയിൽ പ്രവർത്തിക്കുമെന്ന് നിയുക്ത വടകര എം.എൽ.എ കെ.കെ. രമ. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ദൗത്യം നീതിപൂർവം നിർവഹിക്കും. അംഗസംഖ്യയിലല്ല നിലപാടിലാണ് കാര്യമെന്നും കെ.കെ രമ പറഞ്ഞു.
നിയമസഭാ സാമാജികത്വം അഭിമാന മുഹൂർത്തമാണ്. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങൾക്ക് വേണ്ടിയാണ്. തെരുവിൽ വീണ ചോരയുടെ ശബ്ദം നിയമസഭയിൽ ഉയരുമെന്നും കെ.കെ. രമ പറഞ്ഞു.
ടി.പിയുടെ മരണശേഷം പിണറായി വിജയനെ നേരിൽ കണ്ടിട്ടില്ല. മുഖ്യമന്ത്രിസ്ഥാനത്തെ ബഹുമാനിക്കുന്നു. സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story