Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി. ജയരാജനെതിരായ...

പി. ജയരാജനെതിരായ പരാമർശം: കെ.കെ. രമയെ കുറ്റമുക്തയാക്കി

text_fields
bookmark_border
പി. ജയരാജനെതിരായ പരാമർശം: കെ.കെ. രമയെ കുറ്റമുക്തയാക്കി
cancel

കോഴിക്കോട്: കഴിഞ്ഞ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ വടകരയിലെ ഇടത് സ്ഥാനാർഥി പി. ജയരാജനെതിരായ പരാമർശത്തി​‍െൻറ പേരിലെടുത്ത കേസിൽ ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എയെ കോടതി കുറ്റവിമുക്തയാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​‍െൻറ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് എടുത്ത ​ കേസ്​ നടപടികൾ അവസാനിപ്പിച്ചുകൊണ്ട്​ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ. ഫാത്തിമ ബീവിയാണ്​ ഉത്തരവിട്ടത്​.

2019 മാർച്ച് 17ന്​ കോഴിക്കോട്​ ഹോട്ടൽ നളന്ദയിൽ വാർത്തസമ്മേളനത്തിൽ കെ.കെ. രമ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു കേസ്​. കൊലയാളിയായ ആളെ പരാജയപ്പെടുത്താനാണ് ലോക്​സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പിന്തുണക്കുന്നതെന്ന രമയുടെ പരാമർശം പി. ജയരാജനെ പ്രതികൂലമായി ബാധിക്കുമെന്നുകാണിച്ച് കോടിയേരി, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് ചീഫ് ഇലക്​ടറൽ ഓഫിസർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി ഡി.ജി.പിക്ക്​​ അഭിപ്രായമാരായാനും അയച്ചിരുന്നു. ഡി.ജി.പി ലോക്നാഥ് ബെഹ്റ, രമക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ഉത്തരവിട്ടു.

പ്രോസിക്യൂഷൻ ആരോപണം നിലനിൽക്കില്ല എന്ന, രമക്കുവേണ്ടി ഹാജരായ അഡ്വ. പി. കുമാരൻകുട്ടിയുടെ വാദം അംഗീകരിച്ച്​ വിചാരണക്കുമു​മ്പു തന്നെ ക്രിമിനൽ നടപടി 258ാം വകുപ്പ് പ്രകാരം നടപടികൾ അവസാനിപ്പിച്ചുകൊണ്ടാണ്​ ​ കോടതി ഉത്തരവ്​. നിയമാനുസരണം നാമനിർദേശ പത്രിക നൽകിയ സ്ഥാനാർഥിക്കെതിരെ പ്രസ്താവന നടത്തുമ്പോഴേ കുറ്റം നിലനിൽക്കുള്ളൂവെന്നും വാർത്തസമ്മേളനം നടത്തു​േമ്പാൾ ജയരാജനെ സ്​ഥാനാർഥിയായി പാർട്ടി പ്രഖ്യാപിച്ചെങ്കിലും നിയമാനുസരണം പത്രിക നൽകിയിരുന്നില്ലെന്നുമുള്ള വാദമാണ്​ അംഗീകരിച്ചത്​. പി. ജയരാജൻ, ഇതുസംബന്ധിച്ച് മാനനഷ്​ടക്കേസ് നൽകുമെന്നുകാണിച്ച് വക്കീൽ ​നോട്ടീസ് അയച്ചെങ്കിലും തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. കേസെടുത്ത്​ ബുദ്ധിമുട്ടിച്ചതിനെതിരെ രമ നിയമനടപടിയെടുക്കുമെന്ന്​ അവരുടെ അഭിഭാഷകൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P JayarajanKK rema
News Summary - KK Rema was acquitted on Remarks against P Jayarajan case
Next Story