കേരളം കനത്ത ജാഗ്രതയിൽ; ബ്രിട്ടനിൽ നിന്നെത്തിയവർ പ്രത്യേക നിരീക്ഷണത്തിൽ -മന്ത്രി
text_fieldsതിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച അതിതീവ്ര കോവിഡ് രാജ്യത്തും സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളം കനത്ത ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിലേക്ക് ബ്രിട്ടനിൽനിന്നെത്തിയ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ പ്രത്യേകം നിരീക്ഷണത്തിലാണ്. ഇവർക്ക് ബാധിച്ചത് പുതിയ വൈറസ് ആണോ എന്നറിയാൻ സ്രവം പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ളതാണിത്. അതിനാൽ ഡിസംബർ ഒമ്പത് മുതല്‍ 23 വരെ യൂറോപ്യൻ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയവരെ കണ്ടെത്തി പരിശോധന നടത്തുകയാണ് ആരോഗ്യവകുപ്പ്.
ബംഗളൂരുവിൽ മൂന്നു പേർക്കും ഹൈദരാബാദിൽ രണ്ടു പേർക്കും പുണെയിൽ ഒരാൾക്കുമാണ് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.