മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി കെ.കെ ശൈലജ
text_fieldsതിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശനത്തിലൂടെ വീണ്ടും വിവാദത്തിലായ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമര്‍ശനവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ അന്തസുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യണമെന്ന് പറഞ്ഞത് സമൂഹത്തിനാകെ അപമാനകരമാണെന്ന് മന്ത്രി പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശനം നടത്തുന്നത് ശരിയല്ല. മനുഷ്യ സമൂഹത്തിന്റെ ഏറ്റവും നിന്ദ്യവും പൈശാചികവുമായ പ്രവൃത്തിയാണ് ബലാത്സംഗം. ഇതിനെതിരെ പ്രവര്‍ത്തിക്കേണ്ട ഉന്നതമായ രാഷ്ട്രീയ നേതൃത്വങ്ങളിലുള്ളവര്‍ ഇത്തരം പരാമര്‍ശം നടത്തുന്നത് എത്രമാത്രം അപകടകരമാണെന്ന് മനസ്സിലാക്കണമെന്നും കെ.കെ ശൈലജ പറഞ്ഞു.
സര്‍ക്കാര്‍ മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ആത്മാഭിമാനമുള്ള സ്ത്രീ ഒരിക്കല്‍ ഇരയായാല്‍ മരിക്കും. അല്ലെങ്കില്‍ പിന്നീട് ആവര്‍ത്തിക്കാതെ നോക്കും -എന്നിങ്ങനെയായിരുന്നു കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസംഗം. ഇത് വിവാദമായതോടെ പിന്നീട് ഖേദം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.