സ്ത്രീത്വത്തെ അപമാനിച്ച ചെന്നിത്തല മാപ്പ് പറയണം -കെ.കെ. ശൈലജ
text_fieldsതിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് ചെന്നിത്തല മാപ്പ് പറയണം. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്കുമാർ കോൺഗ്രസ് അനുകൂല എൻ.ജി.ഒ സംഘടനയിലെ സജീവപ്രവർത്തകനല്ലേ എന്ന മാധ്യമപ്രവർത്തകൻെറ ചോദ്യത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണമാണ് വിവാദമായത്.
ചോദ്യത്തോട് രമേശ് ചെന്നിത്തല പ്രതികരിച്ചത് ഇങ്ങനെ: ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് മാത്രമേ പീഡിപ്പിക്കാനാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ?. പ്രദീപ് കുമാർ കോൺഗ്രസുകാരനാണെന്ന് വെറുെത കള്ളത്തരം പറയുകയാണ്. താൻ അന്വേഷിച്ചപ്പോൾ അങ്ങനെയല്ല അറിഞ്ഞതെന്നും എൻ.ജി.ഒ യൂണിയനിൽ പെട്ട ആളാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ പരാമർശത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.