അംഗൻവാടി കുടുംബസര്‍വേ: തെറ്റിദ്ധാരണ പരത്തരുതെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എ ന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആവിഷ്കരിച്ച ‘സമ്പുഷ്ട കേരളം’ പദ്ധതിയു ടെ ഭാഗമായാണ് അംഗൻവാടി കുടുംബ സര്‍വേ നടക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
സര്‍വേയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. അംഗൻവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന ഭവനസന്ദര്‍ശനത്തിന് പൗരത്വ രജിസ്റ്ററുമായി ഒരു ബന്ധവുമില്ല. അംഗൻവാടി വര്‍ക്കര്‍മാര്‍ നേരത്തേ നടത്തിയിരുന്ന ഭവനസന്ദര്‍ശനവും വിവരശേഖരണവും കുറച്ചുകൂടി കാര്യക്ഷമമാക്കാനും അതിെൻറ പ്രയോജനം വേഗത്തില്‍ ജനങ്ങളിലെത്തിക്കാനുമാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കുടുംബസര്‍വേ നടത്തുന്നത്. ഇതില്‍ ജാതിയോ മതമോ ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല.
അതിനാല്‍ തെറ്റിദ്ധാരണജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അതിനാല്‍ അംഗൻവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന സര്‍വേയില്‍ എല്ലാവരും കൃത്യമായ വിവരങ്ങള്‍ നല്കി പദ്ധതി വിജയിപ്പിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.