തന്നേയും കുടുംബത്തേയും തേജോവധം ചെയ്യാൻ ശ്രമം –ആരോഗ്യ മന്ത്രി
text_fieldsപെരിന്തൽമണ്ണ: വാസ്തവവിരുദ്ധ പ്രചാരണം നടത്തി തന്നേയും കുടുംബത്തേയും തേജോവധം ചെയ്യാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പെരിന്തൽമണ്ണയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ഒരു ചാനലിൽ തെൻറ ഭർത്താവ് കെ. ഭാസ്കരൻ മാസ്റ്റർ അരലക്ഷം രൂപയുടെ കണ്ണട വാങ്ങിയെന്നതായിരുന്നു ചർച്ച. മന്ത്രിമാർക്കും എം.എൽ.എമാർക്കും ചികിത്സചെലവ് എഴുതിയെടുക്കാൻ അവകാശമുണ്ട്. തനിക്ക് കാഴ്ചപ്രശ്നമുള്ളതുകൊണ്ട് ഡോക്ടറുടെ നിർദേശപ്രകാരം ‘ബ്ലൻഡ് ലെൻസ്’ വാങ്ങുകയായിരുന്നു. ഒരു തവണ കണ്ണട വാങ്ങാൻ സർക്കാർ അനുമതിയുണ്ട്. അതാണ് പ്രയോജനപ്പെടുത്തിയതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.