ശ്രദ്ധ ക്ഷണിക്കല്‍ ഉന്നയിച്ചത് സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ വേണ്ടിയല്ലെന്ന് കെ.കെ ശൈലജ
text_fieldsതിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ ഉന്നയിച്ചത് സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ വേണ്ടിയല്ലെന്ന് കെ.കെ ശൈലജ. ഒന്നിച്ചു നിന്ന് പ്രശ്‌നത്തില്‍ പരിഹാരം കാണണം. പ്ലസ് വണ്‍ പ്രവേശനത്തില്‍ സര്‍ക്കാറും ജനപ്രതിനിധികളും ഒന്നിച്ചു നിന്ന് എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കണമെന്നും ശൈലജ പറഞ്ഞു.
പ്ലസ് വണ്‍ സീറ്റ് വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും ആവശ്യം എവിടെയാണെന്ന് മനസിലാക്കി സീറ്റ് ക്രമീകരണം നടത്തണമെന്നും ശ്രദ്ധ ക്ഷണിക്കലിലൂടെ ശൈലജ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് തൊട്ടുപിന്നാലെയായിരുന്നു ശൈലജയുടെ ശ്രദ്ധക്ഷണിക്കല്‍.
ഇത് വാർത്താപ്രാധാന്യം നേടിയ സാഹചര്യത്തിലാണ് വിശദീകരണം. പ്രതിപക്ഷത്തിന് നല്‍കിയ മറുപടി ആവര്‍ത്തിച്ച വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ശൈലജയുടെ ആവശ്യം തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.