സ്ത്രീയെന്ന പരിഗണന നൽകാതെ പ്രതിപക്ഷം ക്രൂരമായി വളഞ്ഞിട്ട് ആക്രമിച്ചു -മന്ത്രി കെ.കെ. ശൈലജ
text_fieldsതിരുവനന്തപുരം: ബാലാവകാശ കമീഷൻ അംഗങ്ങളുടെ നിയമന വിവാദത്തിൽ പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർ തന്നെ ക്രൂരമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുെന്നന്ന് മന്ത്രി കെ.കെ. ശൈലജ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീയെന്ന പരിഗണനപോലും തരാതെയുള്ള വ്യക്തിഹത്യയാണ് നടത്തിയത്. ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കാത്ത മാനസികപ്രയാസമാണ് ഇതുവഴി താൻ അനുഭവിച്ചത്. തെൻറ ഭാഗം കേൾക്കാതെ ഹൈകോടതി സിംഗിൾബെഞ്ച് തനിക്കെതിരെ വ്യക്തിപരമായ പരാമർശം നടത്താൻ പാടില്ലായിരുന്നു.
എന്നാൽ, ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൽനിന്ന് കേസിൽ നീതിപൂർവമായ പരിഹാരമുണ്ടായി. തനിക്കെതിരായ പരാമർശം നീക്കംചെയ്ത കോടതി കേസിൽ മന്ത്രി കക്ഷിയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക താൽപര്യമെടുത്ത് ചെയ്െതന്നതിന് തെളിവില്ലെന്നും നിയമനം റദ്ദ് ചെയ്യുന്നതിന് മന്ത്രിക്കെതിരെ പരാമർശം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തനം വ്യക്തിപരമായ നേട്ടത്തിന് താൻ ഉപയോഗിച്ചിട്ടില്ല. സങ്കീർണമായ വകുപ്പിലെ പ്രശ്നങ്ങൾ പരമാവധി പരിഹരിച്ചുപോകാനാണ് ശ്രമിച്ചത്.
അടിസ്ഥാനമില്ലാത്ത കാര്യത്തിലായിരുന്നു താൻ ആക്രമിക്കപ്പെട്ടത്. കെ.എച്ച്.ആർ.ഡബ്ല്യു.എസ് എം.ഡി നിയമനവുമായി ബന്ധപ്പെട്ട് ഒാഫിസ് ഫയലിൽ ഇല്ലാത്ത കാര്യങ്ങൾ എഴുതിച്ചേർത്ത് കൃത്രിമംവരുത്തി പ്രചാരണം നടത്താൻ വരെ പ്രതിപക്ഷ നേതാവ് ശ്രമിച്ചു. ഇതിനെതിരെ നിയമനടപടിക്ക് ആലോചിക്കുന്നുണ്ട്. എന്നാൽ, അതേ നാണയത്തിലുള്ള മറുപടിക്ക് താനില്ലെന്നും മന്ത്രി പറഞ്ഞു. തനിക്കെതിരെ നടത്തിയ ക്രൂരമായ ആക്രമണത്തിന് പ്രതിപക്ഷം ജനങ്ങളുടെ മുമ്പാകെ മറുപടി പറയേണ്ടിവരും.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണ്. ഒരുശതമാനം പോലും ഇക്കാര്യത്തിൽ തെറ്റ് ചെയ്തിട്ടില്ല. ഒരു കമീഷനിലും പാർട്ടി നിർദേശ പ്രകാരമല്ല നിയമനങ്ങൾ നടക്കുന്നത്. സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കുകയും ഫീസടക്കമുള്ള കാര്യങ്ങൾ അംഗീകരിക്കുകയുമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
എം.എൽ.എമാർ സത്യഗ്രഹം അവസാനിപ്പിച്ചു
തിരുവനന്തപുരം: ബാലാവകാശ കമീഷന് നിയമനത്തില് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രി കെ.കെ. ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.എൽ.എമാർ നിയമസഭ കവാടത്തിൽ നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിച്ചു. നിയമസഭസമ്മേളനം അവസാനിച്ച സാഹചര്യത്തിലാണിതെന്നും ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം യു.ഡി.എഫ് തുടരുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. അതിെൻറ ഭാഗമായാണ് അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി താൻ ലോകായുക്തയെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലാവകാശ കമീഷൻ അംഗത്തിെൻറ നിയമനവുമായി ബന്ധപ്പെട്ട് കോടതി പരാമർശത്തിെൻറ കൂടി പശ്ചാത്തലത്തിൽ കെ.കെ. ശൈലജ രാജിെവക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതലാണ് യു.ഡി.എഫ് എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, ടി.വി. ഇബ്രാഹിം, എൻ. ഷംസുദ്ദീൻ, േറാജി എം. േജാൺ എന്നിവർ സത്യഗ്രഹം നടത്തിവന്നത്. എം.കെ. മുനീറും സത്യഗ്രഹം അനുഷ്ഠിച്ച എം.എൽ.എമാരും വാർത്തസമ്മേളനത്തിൽ സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.