കുട്ടികൾ അതിക്രമങ്ങൾക്കിരയാകുന്നത് അധികവും കുടുംബത്തില്‍ നിന്ന് –മന്ത്രി ശൈലജ
text_fieldsതിരുവനന്തപുരം: നല്ലൊരു ശതമാനം കുട്ടികളും സ്വന്തം കുടുംബത്തില്‍നിന്നാണ് അതിക്രമങ്ങൾക്കിരയാകുന്നതെന്നും കൂട്ടായ്മയിലൂടെയേ ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാനാകൂവെന്നും മന്ത്രി കെ.കെ. ശൈലജ. അന്തർദേശീയ പാരൻറിങ് ദിനമായ ജൂൺ ഒന്നുമുതൽ നവംബര്‍ 14 വരെ സംഘടിപ്പിക്കുന്ന ‘കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി’ എന്ന മെഗാ കാമ്പയിെൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള ചരിത്രപരമായ ദൗത്യം എല്ലാവരും ഏറ്റെടുക്കണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മയക്കുമരുന്നുകളും നവമാധ്യമങ്ങളുടെ ദുരുപയോഗവും എല്ലാം ഇത്തരം അതിക്രമത്തിന് കാരണമാകാറുണ്ട്. വിശാല കാഴ്ചപ്പാടോടെ ഇത് പരിഹരിക്കാനാകണം. ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിന് അംഗന്‍വാടികള്‍ മുഖേന ജൂണ്‍, ജൂൈല മാസങ്ങളില്‍ പ്രത്യേക സര്‍വേ നടത്തും. കുട്ടികളുടെ മാനസിക-ശാരീരിക പ്രയാസങ്ങള്‍ അധ്യാപകര്‍ തിരിച്ചറിയണം. അധ്യാപകര്‍ക്ക് കുട്ടികളുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയണമെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.