അമ്മയുടെ അഭിപ്രായത്തിന് ഇനിയാണ് പ്രസക്തി -മന്ത്രി ശൈലജ
text_fieldsകോഴിക്കോട്: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അമ്മയെന്ന സംഘടനയുടെ അഭിപ്രായത്തിന് ഇനിയാണ് പ്രസക്തിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. യോഗത്തിൽ മുമ്പ് രണ്ടുപേരെയും സംരക്ഷിക്കും, രണ്ടുപേരും അമ്മയുടെ മക്കളാണ് എന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയർന്നുകേട്ടത്. എന്നാൽ, ഉപദ്രവിക്കപ്പെട്ട സ്ത്രീക്ക് കൂടുതൽ പരിഗണന നൽകേണ്ടതുണ്ട്. ഇനിയാണ് അമ്മയുടെ അഭിപ്രായത്തിന് പ്രസക്തി.
ദിലീപിന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അമ്മ ഉപദ്രവിക്കപ്പെട്ട നടിക്ക് അനുകൂലമായി നിൽക്കണം. ഇത് അവരുടെ സംഘടനാ കാര്യമാണ്. എന്നാൽ, സമൂഹം ആക്രമിക്കപ്പെട്ടവർക്ക് അനുകൂലമായി നിൽക്കണം. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ നടത്തുന്നത് എത്ര ഉന്നതരാണെങ്കിലും കർശന നടപടി സ്വീകരിക്കുമെന്നതിെൻറ തെളിവാണിത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുെമന്ന് മുഖ്യമന്ത്രി മുമ്പുതന്നെ പറഞ്ഞിരുന്നു. ആ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.