ഓണ്‍ലൈന്‍ ചികിത്സ സഹായത്തില്‍ കമീഷന്: നടപടി ആവശ്യപ്പെട്ട് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകി
text_fieldsതിരുവനന്തപുരം: ഓണ്‍ലൈന്‍ ചികിത്സ സഹായം അഭ്യർഥിച്ച് പണം തട്ടിയെടുക്കുന്ന സംഘം സംസ് ഥാനത്ത് പ്രവര്‍ത്തിക്കുന്നെന്ന റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിൽ കർശന നടപടി ആവശ്യപ ്പെട്ട് മന്ത്രി കെ.കെ. ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നല്കി. സമൂഹമാധ്യമങ്ങളിലെ സഹായ അഭ് യർഥനകളിലൂടെയുള്ള തട്ടിപ്പുകൾ തുറന്ന് കാട്ടേണ്ടതുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗുരുതര രോഗബാധിതരായവര്‍ക്കും ഭാരിച്ച ചികിത്സ ചെലവുകള്‍ ആവശ്യമായവര്‍ക്കും സഹായം എത്തിക്കാനാണ് സര്‍ക്കാര്‍ വി കെയര്‍ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. വി കെയര്‍ പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ സുതാര്യമാണ്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതും ചികിത്സ ലഭ്യമാക്കുന്നതും ആവശ്യമായ പരിശോധനകൾക്കുശേഷമാണ്. വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്കാന് കഴിയുന്ന എഫ്.സി.ആര്.എ രജിസ്ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണുള്ളത്.
സാമൂഹിക സുരക്ഷ മിഷെൻറ ഓണ്‍ലൈന്‍ പേയ്മെൻറ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നല്‍കാം (http://www.socialsecuritymission.gov.in). വിദേശത്തുള്ളവര്‍ കറണ്ട് അക്കൗണ്ട് നമ്പര്‍ 32571943287, എസ്.ബി.ഐ സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIN0000941, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും രാജ്യത്തിന് അകത്തുള്ളവര്‍ എസ്.ബി അക്കൗണ്ട് നമ്പര്‍ 30809533211, എസ്.ബി.ഐ സ്റ്റാച്യൂ ബ്രാഞ്ച്, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവനകള്‍ നല്‍കാമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.