പൊലീസുകാർക്ക് രാഷ്ട്രീയമുണ്ടാവുന്നതിൽ തെറ്റില്ലെന്ന് ശൈലജ
text_fieldsകണ്ണൂർ: പൊലീസുകാർക്ക് രാഷ്്ട്രീയം ഉണ്ടാവുന്നതിൽ തെറ്റില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രക്തസാക്ഷികൾ സിന്ദാബാദ് എന്ന് വിളിക്കുേമ്പാൾ അതിൽ ഗാന്ധിജിയും ഉൾപ്പെടും. രക്തസാക്ഷികൾക്ക് സിന്ദാബാദ് വിളിച്ചാൽ ആർക്കാണ് ഇത്ര പ്രശ്നമെന്നും ശൈലജ ചോദിച്ചു.
നേരത്തെ പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളിൽ ചുവന്ന സ്തൂപം വെച്ച് രക്തസാക്ഷികൾക്ക് സിന്ദബാദ് വിളിച്ചത് വിവാദമായിരുന്നു. ഇത് ചട്ടലംഘനമാണെന്ന് ഇൻറലിജൻസ് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പൊലീസ് അസോസിയേഷനോട് വിശദീകരണം ചോദിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതിനിടെയാണ് സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ പൊലീസ് അസോസിയേഷനെ പിന്തുണച്ച് രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.