മെഡിക്കൽ ബോർഡ് കൂടാതെ കീമോ തീരുമാനിക്കരുതെന്ന് നിർദേശിക്കും –മന്ത്രി ശൈലജ
text_fieldsന്യൂഡൽഹി: മെഡിക്കൽ ബോർഡ് കൂടാതെ കീമോതെറപ്പി തീരുമാനിക്കരുതെന്ന് നിർദേശിക്കു മെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കാൻസർ ഇല്ലാത്ത രോഗിക്ക് കീമോ നൽകിയ സംഭവം ആരോഗ്യമ േഖലയിൽ കൂടുതൽ സൂക്ഷ്മത ആവശ്യമാണെന്ന അനുഭവപാഠമാണെന്നും മന്ത്രി ഡൽഹിയിൽ മാധ ്യമപ്രവർത്തകരോട് പറഞ്ഞു.
ഡോക്ടർമാർ മനഃപൂർവം പിഴവുവരുത്തിയതായി കരുതുന്നില്ല. കീമോ നൽകിയത് സദുദ്ദേശ്യത്തോടെതന്നെയെന്നാണ് മനസ്സിലാക്കുന്നത്. കീമോക്ക് വിധേയമായ ആൾക്ക് തുടർചികിത്സക്കുവേണ്ട എല്ലാ സഹായവും സർക്കാർ നൽകും. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിനെ തുടർന്നുണ്ടായ ആശങ്ക ഒഴിഞ്ഞു.
രോഗം നിയന്ത്രണവിധേയമാണ്. രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. വിദ്യാർഥി അമ്മയോട് സംസാരിക്കുന്നുണ്ട്. നിരീക്ഷണത്തിലുണ്ടായിരുന്ന 11 പേരിൽ നാലുപേരെ വാർഡിൽനിന്ന് മാറ്റിയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.