ചികിത്സ ഫണ്ട് വേഗം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക സംവിധാനം –മന്ത്രി
text_fieldsതിരുവനന്തപുരം: വിവിധ ആരോഗ്യ പദ്ധതികളില്‍പ്പെട്ടവര്‍ക്ക് നല്കുന്ന ചികിത്സയുടെ ഫ ണ്ട് എത്രയുംവേഗം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക സംവിധാനം കൊണ ്ടുവരുമെന്ന് മന്ത്രി കെ.കെ. ശൈലജ. എം.കെ. മുനീറിെൻറ സബ്മിഷന് മറുപടി നൽകുകയായിരുന്നു. ഇതിെൻറ ഭാഗമായി മെഡിക്കല്‍ കോളജുകളില്‍ ഒരു ഫൈനാന്‍സ് മാനേജരെയും അക്കൗണ്ട് ക്ലർക്കിനെയും നിയമിക്കും.
ചികിത്സ നടത്തി അതിനുള്ള ഫണ്ട് കമ്പനികളില്‍നിന്ന് വാങ്ങിയാണ് ആവശ്യമായ മരുന്നും മറ്റ് ഉപകരണങ്ങളും മെഡിക്കല്‍ കോളജുകളില്‍ സജ്ജമാക്കുന്നത്. ഫണ്ട് വൈകുന്നത് പലതരത്തിലും ചികിത്സയെ ബാധിക്കുന്നുണ്ട്. ഇത് മറികടക്കുന്നതിന് രേഖകള്‍ എത്രയും പെട്ടെന്ന് പരിശോധിച്ച് കമ്പനിക്ക് നല്‍കാനും അതിവേഗം ഫണ്ട് കൈമാറാന്‍ നടത്തിപ്പുകാർക്ക് നിർദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
കുടിശ്ശികയിൽ നിശ്ചിതശതമാനം റിലയൻസിന് നൽകി െമഡിക്കൽ കോളജുകളിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ദൗർബല്യം പരിഹരിച്ചു. കോഴിക്കോട് െമഡിക്കൽ കോളജിലെ രണ്ടാമത്തെ കാത്ത്ലാബ് മൂന്നു മാസത്തിനകം പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രികളിലെ ചികിത്സ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി ക്ക് ബയോ മെഡിക്കല്‍ എൻജിനീയറിങ് വിഭാഗത്തില്‍ കൂടുതല്‍ തസ്തിക സൃഷ്ടിക്കുന്നതിനുള്ള നിർദേശം സർക്കാറിെൻറ പരിഗണനയിലുണ്ട്. താലൂക്ക് ആശുപത്രികളിൽനിന്നും കുടുംബാരോഗ്യ-സാമൂഹികാരോഗ്യകേന്ദ്രങ്ങളില്നിന്നും അനധികൃതമായി അവധിയെടുത്ത് മുങ്ങുന്ന ഡോക്ടര്‍മാരുടെ കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് കെ.എസ്. ശബരീനാഥനെ മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.