Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2018 2:36 PM GMT Updated On
date_range 8 Jun 2019 2:29 AM GMTസംഘ്പരിവാർ സമൂഹത്തെ ഇരുട്ടിലേക്ക് തള്ളുമ്പോൾ സ്ത്രീകൾ കൈകൊട്ടി പാടുന്നു -കെ.കെ. ശൈലജ
text_fieldsbookmark_border
പാലക്കാട്: തങ്ങൾ തൊട്ടുകൂടാൻ പാടില്ലാത്തവരാണെന്ന് സ്ത്രീകൾ സ്വയം സമ്മതിക്കുന്ന സ്ഥിതിവിശേഷത്തിൽ മാറ്റം വ രണമെന്ന് മന്ത്രി കെ.കെ. ശൈലജ. മഹിള അസോസിയേഷൻ അടക്കമുള്ള പുരോഗമന പ്രസ്ഥാനങ്ങൾ ഇത്രയും കാലം പ്രവർത്തിച്ചിട്ടും സ്ത്രീകളെ ഇൗ അവസ്ഥയിൽ നിന്ന് ഉയർത്തി ക്കൊണ്ടുവരാൻ കഴിയാത്തത് സങ്കടകരമാണ്. സമൂഹത്തെ സംഘ്പരിവാർ ഇരുട്ടിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുമ്പോൾ സ്ത്രീകൾ കൈകൊട്ടി പാടുകയാണ്.
ദൈവവിശ്വാസം അന്തസ്സുള്ളതാകണം. ആർത്തവം ജൈവപ്രക്രിയയാണ്. ഒരിക്കലും അശുദ്ധമല്ല. ശോഭ സുരേന്ദ്രനും ശശികലയും പറയുന്നത് വിശ്വസിച്ചാൽ ലോകമുണ്ടാകില്ല. അയ്യപ്പന് ദേഷ്യം വന്നതിനാലായിരിക്കാം ശോഭ സുരേന്ദ്രന് കോടതി 25000 രൂപ പിഴ വിധിച്ചതെന്നും മന്ത്രി ശൈശലജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story