കൊറോണ വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല -കെ.കെ ശൈലജ
text_fieldsകൊച്ചി: കൊറോണ വൈറസ് സംബന്ധിച്ച് നിലവിൽ ആശങ്കപ്പെേടണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ത ിരുവനന്തപുരത്തും എറണാകുളത്തും രണ്ട് പേർ കൊറോണ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലുണ്ട്. ഇവരുടെ സാമ്പിളുകൾ പരി ശോധനക്ക് അയച്ചിട്ടുണ്ട്. ആശുപത്രികളിൽ ഐസോലേഷൻ വാർഡുകൾ സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിെൻറ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.