പ്രതിരോധകുത്തിവെപ്പിനെതിരായ പ്രചാരണം പ്രാകൃതമെന്ന് മന്ത്രി
text_fieldsകണ്ണൂർ: പ്രതിരോധ കുത്തിവെപ്പിനെതിരെ പ്രാകൃതമായ മനസ്സുകളുടെ പ്രചാരണമാണ് നടക്കുന്നതെന്നും ശാസ്ത്രീയ യുഗത്തിൽ അതിനനുസരിച്ച രീതിയിൽ ജീവിക്കുകയാണ് വേണ്ടതെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പൾസ് പോളിയോ ഇമ്യൂണൈസേഷെൻറ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
30 ദിവസം മാത്രം പ്രായമായ തെൻറ പേരക്കുട്ടി ഇഫയ ജഹനാരക്ക് തുള്ളിമരുന്ന് നൽകിയാണ് ആരോഗ്യ മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
കുത്തിവെപ്പ് വിരുദ്ധർക്ക് സന്ദേശം നൽകുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. വാക്സിനേഷനെതിരായി നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് നടത്തുന്ന കാമ്പയിനുകൾ ഫലം ചെയ്യുന്നുവെന്നാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, കണ്ണൂർ കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഇന്ദിര േപ്രമാനന്ദ്, കൗൺസിലർ ലിഷ ദീപക്, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. സന്ദീപ്, ഡി.എം.ഒ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക്, കണ്ണൂർ ജില്ല ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. സുരേഷ്, സതേൺ റെയിൽവേ അഡീഷനൽ ഡിവിഷനൽ മാനേജർ ടി. രാജകുമാർ, ലോകാരോഗ്യ സംഘടന പ്രതിനിധികളായ ഡോ. എം. രത്നേഷ്, ഡോ. ആർ. ശ്രീനാഥ്, കണ്ണൂർ ജില്ല സാമൂഹികനീതി ഓഫിസർ പവിത്രൻ തൈക്കണ്ടി, ഐ.എം.എ കണ്ണൂർ പ്രസിഡൻറ് ഡോ. എം.കെ. അനിൽകുമാർ, കണ്ണൂർ ഐ.എ.പി പ്രസിഡൻറ് ഡോ. ഡി.കെ. അജിത്
സുഭാഷ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.