കെട്ടുകഥകളെ ചരിത്രത്തിന്‍െറ ഭാഗമാക്കുന്നത് ശരിയായ ചരിത്രരചനയല്ല –ഡോ. കെ.കെ.എന്‍. കുറുപ്പ്
text_fieldsമട്ടന്നൂര്‍: കെട്ടുകഥകളെ ചരിത്രത്തിന്‍െറ ഭാഗമാക്കുന്നത് ശരിയായ ചരിത്രരചനയല്ളെന്നും സാംസ്കാരിക പ്രവര്‍ത്തനത്തില്‍ ഭരണാധികാരികളുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യകതയാണെന്നും ഡോ. കെ.കെ.എന്‍. കുറുപ്പ്. കേരളവര്‍മ പഴശ്ശിരാജയുടെ 211ാം രക്തസാക്ഷിത്വ വാര്‍ഷികദിനാചരണത്തിന്‍െറ ഭാഗമായി മട്ടന്നൂര്‍ ചരിത്രരചനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ ചരിത്രരചനയുടെ പാഠങ്ങളിലേക്ക് സമൂഹത്തെ നയിക്കുന്നതാവണം ചരിത്രങ്ങള്‍. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് സിനിമയും നാടകവും ഉണ്ടാകുന്നത് ശരിയല്ല. തലശ്ശേരി കോട്ട ആക്രമിക്കപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാരെ പഴശ്ശി സഹായിച്ചു എന്നതുകൊണ്ട് ദേശീയവാദി അല്ലാതാവുന്നില്ല. സാമൂതിരിയും കോലത്തിരിയും തിരുവിതാംകൂര്‍ മഹാരാജാവിനെയുംപോലെ പഴശ്ശിക്കും നില്‍ക്കാമായിരുന്നു. എന്നാല്‍, അതിന് തയാറായില്ല -അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.ജെ. വിന്‍സന്‍റ് ചര്‍ച്ച നയിച്ചു. ഡോ. പുത്തൂര്‍ മുസ്തഫ, ഡോ. സി.പി. രാധാമണി, എ.കെ. ഹരീന്ദ്രനാഥ്, കൃഷ്ണകുമാര്‍ കണ്ണോത്ത്, വി.എന്‍. സത്യേന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. ശേഖരിച്ച ചരിത്രരേഖകളും കണ്ടത്തെലും ഉള്‍ക്കൊള്ളിച്ച് 10 ഗ്രൂപ്പുകളായി ചര്‍ച്ച നടത്തിയാണ് ക്രോഡീകരിച്ചത്. എഡിറ്റോറിയല്‍ ബോര്‍ഡും അക്കാദമിക ഉപദേശകസമിതികളും രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.