സർക്കാർ രാഷ്ട്രീയപക തീർക്കുന്നു –കെ.എം. അഭിജിത്ത്
text_fieldsതിരുവനന്തപുരം: സർക്കാർ കോവിഡിെൻറ മറവിൽ രാഷ്ട്രീയപക തീർക്കുകയാണെന്നും അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു.തലയിൽ മുണ്ടിട്ട് കോവിഡ് ടെസ്റ്റിന് എന്നല്ല ഒന്നിനും പോകുന്നവരല്ല കെ.എസ്.യു നേതാക്കളും പ്രവർത്തകരും.
വെളുപ്പാൻ കാലത്ത് അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ചിലർ തലയിൽ മുണ്ടിട്ടുപോയതിെൻറ ജാള്യത മറയ്ക്കാൻ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തിയ പ്രസ്താവനകൾ മതിയാകില്ല. ആൾമാറാട്ടം നടത്തിയെന്നാണ് ചില മാധ്യമങ്ങൾ ചാർത്തുന്ന കുറ്റം. കോവിഡ് ടെസ്റ്റിന് പോയത് വേഷം മാറിയല്ല. സ്വന്തം പേര് തന്നെയാണ് സഹപ്രവർത്തകനായ ബഹുൽ കൃഷ്ണ പറഞ്ഞുകൊടുത്തത്. വ്യാജമായി ഒരു രേഖയും നൽകിയിട്ടില്ല .
കോവിഡ് രോഗം സ്ഥിരീകരിച്ചശേഷം മറച്ചുെവച്ചിട്ടില്ല. ക്വാറൻറീൻ ഉൾപ്പെടെ കോവിഡ് പ്രോട്ടോകോൾ എല്ലാം പാലിച്ചിട്ടുണ്ട്. നമ്മുടെ പോരാട്ടം കോവിഡ് രോഗികൾക്കെതിരെയല്ല രോഗത്തിന് എതിരെയാണെന്നത് പരസ്യവാചകം മാത്രമാകരുതെന്നും അഭിജിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.