ചീഫ് സെക്രട്ടറിയായി ഡോ. കെ.എം. എബ്രഹാം ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ഡോ.കെ.എം. എബ്രഹാം ചുമതലയേറ്റു. നിലവിലെ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് അദ്ദേഹത്തിന് ചുമതല കൈമാറിയത്. വൈകീട്ട് മൂന്നരക്കാണ് ഡോ. കെ.എം. എബ്രഹാം ചുമതലയേറ്റത്. ഉദ്യോഗസ്ഥരുടെ കൂട്ടായ്മയിലൂടെ നവകേരളവും കിഫ്ബിയുമുള്പ്പെടെ സര്‍ക്കാറിെൻറ വിവിധപദ്ധതികള്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനാണ് ഊന്നല്നല്കുകയെന്ന് ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു. മുന്നിലുള്ള ചുരുങ്ങിയകാലയളവില്‍ ഈ പദ്ധതികള്‍ക്കായി എളിയപങ്ക് വഹിക്കാനാവും.
സംസ്ഥാനത്തിെൻറ ധനസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡീഷനല്‍ ചീഫ് സെക്രട്ടറിമാർ, പ്രിന്‍സിപ്പില്‍ സെക്രട്ടറിമാർ, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സന്നിഹിതരായി. ചീഫ് സെക്രട്ടറിയായി ഡിസംബര്‍ 31വരെ എബ്രഹാമിന് കാലാവധിയുണ്ട്. കിഫ്ബിയുടെ സി.ഇ.ഒ പദവി തുടർന്നും വഹിക്കും.
1982ലെ െഎ.എ.എസ് ബാച്ചുകാരനാണ്. അതേസമയം സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി നളിനി നെറ്റോ മികച്ച സഹകരണം നല്‍കിയതിന് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞു.
സർവിസിൽനിന്ന് വിരമിച്ച നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരും. ചീഫ് സെക്രട്ടറി റാങ്കിലാണ് നിയമനം. മനോജ് ജോഷിയാണ് പുതിയ ധനകാര്യ സെക്രട്ടറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.