ബഷീറിെൻറ മരണം: പ്രത്യേക സംഘത്തിെൻറ റിപ്പോർട്ട് വിവാദത്തിൽ
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസി ൽ ശ്രീറാം വെങ്കിട്ടരാമനെയും അന്വേഷണ ഉദ്യോഗസ്ഥനെയും വെള്ളപൂശുന്ന പ്രത്യേക അന്വേഷ ണ സംഘത്തിെൻറ നീക്കങ്ങളും ആരോഗ്യവകുപ്പിലെ ചിലരുടെ ഇടപെടലുകളും വിവാദത്തിൽ. അന്വേ ഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസി. കമീഷണർ ഷീൻ തറയിൽ കോടതിയിൽ സമർപ്പിച ്ച ഇടക്കാല റിപ്പോർട്ടിനെതിരെ കെ.എം. ബഷീർ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിെൻറ മാന േജ്മെൻറ് തന്നെ രംഗത്തെത്തി. ഡോക്ടർ രക്തപരിശോധന നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊലീസ് റിപ്പോർട്ടിനെതിരെ േഡാക്ടർമാരുെട സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.
ശ്രീറാം വെങ്കിട്ടരാമെൻറ രക്തപരിശോധനക്ക് കാലതാമസമുണ്ടായതിന് കാരണം സിറാജ് പത്രത്തിെൻറ മാനേജർ സ്റ്റേഷനിലെത്തി മൊഴി നൽകാൻ വൈകിയതാണെന്ന പ്രത്യേക അന്വേഷണ സംഘത്തിെൻറ റിപ്പോർട്ട് തന്നെ ഗുരുതരമായ വീഴ്ചയാണെന്ന് വ്യക്തം. ഒരു അജ്ഞാതൻ വാഹനമിടിച്ച് മരിച്ചാൽ പരാതി നൽകുന്നതുവരെ പൊലീസ് നടപടി സ്വീകരിക്കില്ലേയെന്ന മറുചോദ്യവും ഉയരുന്നു. ആഗസ്റ്റ് മൂന്നിന് പുലർച്ച ഒരു മണിക്കാണ് അപകടം നടന്നത്. നാലുമണിയോടെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി താൻ മൊഴി കൊടുത്തിരുന്നുവെന്നും കമ്പ്യൂട്ടറിൽ എഫ്.ഐ.ആറിൽ പ്രിൻറൗട്ടെടുത്ത സമയമാണ് 7.26 എന്നും സിറാജ് പത്രത്തിെൻറ മാനേജർ സെയ്ഫുദ്ദീൻ ഹാജി പറയുന്നു.
അപകടമുണ്ടായ ശേഷം സെയ്ഫുദ്ദീൻ ഹാജി ആദ്യം മൊഴി നൽകാനായി തയാറായില്ലെന്നും സഹയാത്രികയായ വഫ ഫിറോസിെൻറ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നൽകൂവെന്ന് അദ്ദേഹം പറഞ്ഞതായുമാണ് ഏഴുപേജുള്ള റിപ്പോർട്ടിൽ പ്രത്യേകാന്വേഷണ സംഘം വ്യക്തമാക്കുന്നത്.
അപകടശേഷം ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ മ്യൂസിയം ക്രൈം എസ്.ഐ ജയപ്രകാശിെൻറ നേതൃത്വത്തിൽ എത്തിച്ചിരുന്നു. എസ്.ഐ ജയപ്രകാശ് രക്തപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും രേഖാമൂലം കത്ത് നൽകാതെ രക്തപരിശോധന നടത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഡോക്ടറെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ എസ്.ഐ എന്തുകൊണ്ട് രേഖാമൂലം പരിശോധന ആവശ്യപ്പെട്ടില്ല എന്നത് സംബന്ധിച്ച് റിപ്പോർട്ടിൽ പറയുന്നില്ല. എസ്.ഐ വിവരം സ്റ്റേഷൻ ഓഫിസറായ സി.ഐ സുനിലിനെയോ മറ്റ് ഉദ്യോഗസ്ഥെരയോ അറിയിച്ചിരുന്നോ എന്നത് സംബന്ധിച്ചും റിപ്പോർട്ട് മൗനം പാലിക്കുന്നു.
ആരോഗ്യവകുപ്പിലെ ചിലരുടെ ഇടപെടലുകളും സംഭവത്തിന് പിന്നിലുണ്ടെന്ന ആരോപണവും പുറത്തുവരികയാണ്. ശ്രീറാമിന് മദ്യത്തിെൻറ മണമുണ്ടായിരുന്നു എന്നെഴുതിയ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആരോഗ്യവകുപ്പിലെ ചില ഉന്നതർ ശിക്ഷാ നടപടികൾക്കുള്ള നീക്കം നടത്തുന്നതായും ഡോക്ടർമാർ പറയുന്നു.
അപകടമുണ്ടാക്കിയ കാർ വിദഗ്ധർ പരിശോധിച്ചു
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാർ വിദഗ്ധർ പരിശോധിച്ചു. പുണെയിൽനിന്നുള്ള േഫാക്സ്വാഗൺ സംഘം കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിെൻറ സാന്നിധ്യത്തിൽ വൈകീേട്ടാടെയാണ് പരിശോധന നടത്തിയത്. മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമാണ് വാഹനം പാർക്ക് ചെയ്തിട്ടുള്ളത്. അവിടെ െവച്ചാണ് പരിശോധന നടന്നത്. േഫാക്സ്വാഗൺ കമ്പനി മാനുഫാക്ച്ചറിങ് യൂനിറ്റിലെ എൻജിനീയർമാർ അടങ്ങിയ സംഘം ക്രാഷ് േഡറ്റ അടക്കമുള്ളവ പരിശോധിച്ചു.
ഇടിയുടെ ആഘാതം, എത്ര വേഗതയിലാണ് വാഹനം അപകടത്തിൽപ്പെട്ടത്, ബ്രേക്ക് പ്രയോഗിച്ചതിെൻറ രീതി, ഹാൻഡ് ബ്രേക്ക് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ സംഘം പരിശോധിച്ചു. പരിശോധന സംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.