ബഷീറിന്റെ മരണം: ഫോണ്‍ കണ്ടെത്തണമെന്ന് കാന്തപുരം
text_fieldsതിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ െഎ.എ.എസ് ഒാടിച്ച കാറിടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ.എ ം. ബഷീർ മരിച്ച സംഭത്തിൽ സിറാജ് ചെയർമാൻ കൂടിയായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വ ിജയനുമായി കൂടിക്കാഴ്ച നടത്തി. ആദ്യഘട്ടത്തില്‍ ചില വീഴ്ചകളുണ്ടായെങ്കിലും നിലവില്‍ നല്ല രീതിയിലാണ് അന്വേഷണം പോകുന്നതെന്ന് മുഖ്യമന്ത്രി കാന്തപുരത്തെ അറിയിച്ചു.
അപകടത്തിന് ശേഷം കാണാതായ ബഷീറിെൻറ മൊബൈല്‍ ഫോണ്‍ കെണ്ടത്തുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ആദ്യ ഘട്ടത്തില്‍ തെളിവുകള്‍ നഷ്ടപ്പെട്ടെങ്കിലും ശേഷിക്കുന്ന ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകള്‍ ശേഖരിച്ചു വരുകയാണെന്നും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നിലവില്‍ തൃപ്തികരമാണ്.
സംഘത്തിെൻറ തുടര്‍റിപ്പോര്‍ട്ട് സത്യസന്ധമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നശേഷം ആവശ്യമെങ്കില്‍ നിയമനടപടികളുള്‍പ്പെടെ തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം കാന്തപുരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സിറാജ് ഡയറക്ടര്‍ എ. സൈഫുദ്ദീന്‍ ഹാജി, എസ്.വൈ.എസ് ജില്ല പ്രസിഡൻറ് സിദ്ദീഖ് സഖാഫി നേമം, യൂസുഫ് ഹൈദര്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.