മാധ്യമപ്രവർത്തകെൻറ മരണം: മ്യൂസിയം എസ്.ഐക്കും സി.ഐക്കും വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മ്യൂസിയം എസ്.ഐ വീഴ ്ച വരുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സ്റ്റേഷൻ രേഖകളിൽ അപകട വിവരം രേഖപ്പെടുത്തിയിട്ടും ശ്ര ീറാം വെങ്കിട്ടരാമനെതിരെ കേസെടുത്തില്ല. നാലു മണിക്കൂർ വൈകിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ അനുവദിച്ചതിലും വീഴ്ച വരുത്തി. പൊലീസ് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ ശ്രീറാമിെൻറ രക്തപരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊലീസിെൻറ ഭാഗത്ത് നിന്നുണ്ടായ എല്ലാ നടപടികളും മ്യൂസിയം സി.ഐ അറിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. വൈദ്യ പരിശോധന നടത്താതിരുന്നതും എഫ്.ഐ.ആര്‍ വൈകിയതും മ്യൂസിയം സി. ഐയുടെ അറിവോടെയായിരുന്നു. അപകടം നടന്നതിന് തൊട്ട് പിന്നാലെ മ്യൂസിയം എസ്.ഐ, സി.ഐയെ വിളിച്ച് വിവരങ്ങള്‍ അറിയിച്ചിരുന്നു. വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ ആയിരുന്നുവെന്ന് എസ്.ഐ അറിയിച്ചതായും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.