മാണി സാർ, എെൻറ സീനിയർ- ഉമ്മൻ ചാണ്ടി
text_fieldsകോട്ടയത്ത് എെൻറ സീനിയർ നേതാവായിരുന്നു കെ.എം. മാണി സാർ. സി.എം.എസ് കോളജിലേക്കുള്ള കോട്ടയം ഡി.സി.സി ഓഫിസിനു മുന്നിലൂടെ പോവുേമ്പാൾ, ഡി.സി.സി സെക്രട്ടറിയായിരുന്ന മാണി സാറിനെ പലവട്ടം കണ്ടിട്ടുണ്ട്. കെ.എസ്.യു പ്രവർത്തകനെന്ന നിലയിൽ ഓഫിസിനകത്തുെവച്ച ും മാണി സാറിനെ കണ്ടിട്ടുണ്ട്. അന്നും കാണാൻ നല്ല ഗാംഭീര്യമാണ്.
1977ൽ എെൻറ രണ്ടാമത്തെ നി യമസഭാ തെരഞ്ഞെടുപ്പ് കടുകട്ടിയായിരുന്നു. പുതുപ്പള്ളി നിയോജക മണ്ഡലത്തിെൻറ ഘടന അ ന്ന് ആകെ മാറിയിരുന്നു. എനിക്കാണെങ്കിൽ പുതിയ പ്രദേശങ്ങളുമായി വലിയ ബന്ധമില്ല. തെരഞ ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചപ്പോൾ പാലാ കെ.എം. മാത്യു സാർ വലിയ സഹായമായി കൂടെ നിന്നു. അപ്പോഴും നാലു പഞ്ചായത്തുകൾ പേടി സ്വപ്നമായി നിലകൊണ്ടു. തുടർന്നാണ് ഞാൻ മാണി സാറിെൻറ സഹായം തേടിയത്. തുടർന്ന് അദ്ദേഹം ഈ പ്രദേശത്തെ തെരഞ്ഞെടുപ്പിെൻറ ചുക്കാൻ ഏറ്റെടുത്തു. അഞ്ചു യോഗങ്ങളിൽ പ്രസംഗിച്ചു. അതോടെ കളംമാറി. മിന്നുന്ന ജയം നേടുകയും ചെയ്തു.
കോൺഗ്രസിൽ ഒന്നിച്ചുണ്ടായിരുന്ന ഞങ്ങൾ പിന്നീട് പാർട്ടിപരമായി രണ്ടു വഴികളിലൂടെ യാത്ര ചെയ്തു. എന്നാൽ, ഉൗഷ്മളമായ സൗഹൃദത്തിന് ഒരിക്കൽപോലും ഇടിവുതട്ടിയിട്ടില്ല. ഞാൻ മുഖ്യമന്ത്രിയായ രണ്ടു മന്ത്രിസഭകളിൽ അദ്ദേഹം ധനം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചു. 49 വർഷം ഞാൻ നിയമസഭയിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം കൂടെ ഉണ്ടായിരുന്നു.
മാണി സാറിന് ജനങ്ങളെ ആകർഷിക്കാനുള്ള ഒരു കാന്തശക്തിയുണ്ട്. എപ്പോഴും ആളുകൾ അദ്ദേഹത്തിെൻറ ചുറ്റുമുണ്ട്. മണ്ഡലം കാത്തുസൂക്ഷിക്കുന്നതിലും അതിലെ ആൾക്കാരുമായി ബന്ധം നിലനിർത്തുന്നതിലും മാണി സാർ എനിക്കു ഗുരുവായി വരും. പാലാക്കാരുടെ ചങ്കൂറ്റത്തിനു പിന്നിൽ മാണിസാറുണ്ട്. സാറുണ്ടെങ്കിൽ പിന്നൊന്നും പേടിക്കാനില്ലെന്നാണ് അവർ പറയാറുള്ളത്.
മാണി സാർ ഉണ്ടാക്കിയ ഒരു പൊതുപ്രവർത്തന ശൈലി കേരളത്തിലെ എല്ലാ പൊതുപ്രവർത്തകരും പിന്നീട് ഏറ്റെടുക്കുകയോ ഏറ്റെടുക്കാൻ നിർബന്ധിതരാകുകയോ ചെയ്തു. മണ്ഡലം ശ്രദ്ധിക്കാത്ത ആർക്കും രണ്ടാമത് ജയിക്കാൻ പറ്റില്ലാത്ത അവസ്ഥ സംജാതമായി. പാലായുടെ മുക്കിലും മൂലയിലും അദ്ദേഹം വികസനമെത്തിച്ചു.
ജനപ്രതിനിധികൾ വികസനത്തിെൻറ പതാകവാഹകരായത് മാണിസാർ കാണിച്ച മാതൃകയിലൂടെയാണ്. അതു കേരളത്തിൽ വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.