എെൻറ പാഠപുസ്തകം- രമേശ് ചെന്നിത്തല
text_fields1982ല്‍ ആദ്യമായി എം.എല്‍.എ ആയി നിയമസഭയില്‍ എത്തിയ നാള് മുതല്‍ രോഗാതുരനായി ആശുപത്ര ിയില്‍ പ്രവേശിക്കുന്ന നാള് വരെ അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകാന്‍ കഴിഞ്ഞു. ലോക് സഭ തെരഞ്ഞെടുപ്പിെൻറ സീറ്റ് ചര്‍ച്ചകളിൽ അതീവ ഊർജസ്വലനായാണ് അദ്ദേഹത്തെ കണ്ടത്. അന്ന് ഞങ്ങള്‍ ഏറെനേരം സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തിെൻറ വിടവാങ്ങല്‍ എെൻറ മനസ്സില്‍ സൃഷ്ടിച്ചത് വലിയൊരു ശൂന്യതയാണ്.
എെൻറ വിവാഹത്തിനും മകെൻറ വിവാഹത്തിനും ഒരു കാരണവരെപ്പോലെ അദ്ദേഹമുണ്ടായിരുന്നു. എെൻറ ഭാര്യ അനിതയും അദ്ദേഹത്തിെൻറ ഭാര്യ കുട്ടിയമ്മ ചേച്ചിയും തമ്മിലുള്ള ബന്ധം ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന സ്നേഹബന്ധം പോലെ സുദൃഢമായിരുന്നു. ആദ്യം നിയമസഭയിലെത്തുമ്പോള്‍ എന്നെപ്പോലുള്ള നവാഗതര്‍ക്ക് മാണി സാര്‍ ഒരു പാഠപുസ്തകമായിരുന്നു.
2015ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഞാന്‍ ആഭ്യന്തര മന്ത്രിയും, മാണി സാര്‍ ധനകാര്യമന്ത്രിയും ആയിരുന്ന സമയത്താണ് പ്രതിപക്ഷം അദ്ദേഹത്തിെൻറ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും നിയമസഭയാകെ അടിച്ചു തകര്‍ക്കുകയും ചെയ്തത്. ഞാനടക്കമുള്ള എല്ലാ മന്ത്രിമാരും ഭരണകക്ഷി നേതാക്കളും വലിയ സമ്മർദത്തിലുമായിരുന്നു. എന്നാല്‍, മാണി സാറിെൻറ മുഖത്തു മാത്രം ഒരു ഭാവഭേദവുമില്ല. കൊടുങ്കാറ്റിന് മലയോട് എന്തു ചെയ്യാനാകും എന്ന് പറയുന്നപോലെ അക്ഷോഭ്യനായി മാണി സാര്‍ നിയമസഭയിലേക്ക് കടന്നുവന്നു. തലേന്ന് അദ്ദേഹം നിയമസഭയില്തന്നെയാണ് കിടന്നതും. അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കാന്‍ പോലും മുതിര്‍ന്നു. എന്നാല്‍, നെഞ്ചുവിരിച്ച് നിന്നുകൊണ്ട് മാണി സാര്‍ തെൻറ 13ാമത്തെ ബജറ്റ് അവതരിപ്പിച്ചു. അങ്ങനെയായിരുന്നു എന്നും മാണി സാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.