രാഷ്ട്രീയത്തില്‍ ശൂന്യത -ചെന്നിത്തല
text_fieldsകെ.എം. മാണിയുടെ അപ്രതീക്ഷിത വേര്‍പാട് കേരള രാഷ്ട്രീയത്തില്‍ നികത്താനാകാത്ത ശൂന്യതയാണ് സൃഷ്ടിച്ചതെന്ന് പ ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാന വികസനത്തില്‍ വിലമതിക്കാനാവാത്ത സംഭാവനകളാണ് നല്‍കിയത്. പ്രത്യേക ിച്ച് കര്‍ഷക സമൂഹത്തോടും അധ്വാന ജനവിഭാഗത്തോടുമുള്ള അദ്ദേഹത്തിെൻറ പ്രതിബദ്ധത ആഴത്തിലുള്ളതാണ്. സംസ്ഥാനം മാത്രമല്ല രാഷ്ട്രം കണ്ട ഏറ്റവും നല്ല പാര്ലമെേൻററിയൻമാരിലൊരാളാണ് മാണി.
കർഷകപക്ഷ നേതാവ് -മുല്ലപ്പള്ളി
മികച്ച ഭരണാധികാരിയെയും തന്ത്രശാലിയായ രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന വികസനത്തിന് മാതൃകപരമായ നിരവധി സംഭാവനകൾ നല്‍കി. എന്നും കര്‍ഷക പക്ഷത്തുനിന്ന് പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.