ഉടൻ യു.ഡി.എഫിലേക്കില്ലെന്ന് കെ.എം മാണി
text_fields
വെള്ളിയാഴ്ച യു.ഡി.എഫ് യോഗം
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ.എം. മാണിയെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരാൻ കോൺഗ്രസ് നീക്കം ശക്തമാക്കി. കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ ഒൗദ്യോഗികമായി തിരിച്ചുവിളിച്ചെങ്കിലും കെ.എം. മാണി നിരസിച്ചു. വെള്ളിയാഴ്ച തലസ്ഥാനത്ത് ചേരുന്ന യു.ഡി.എഫ് യോഗം മാണിയെ മടക്കിക്കൊണ്ടുവരുന്ന വിഷയം ചർച്ച ചെയ്യും. മുസ്ലിം ലീഗിന് മാണി നൽകിയ പിന്തുണ ശുഭസൂചകമായാണ് കോൺഗ്രസ് കാണുന്നത്.
മുന്നണിയിലെ ആർക്കും ഇപ്പോൾ മാണി തിരിച്ചുവരുന്നതിൽ എതിർപ്പില്ല. കോൺഗ്രസിനുള്ളിൽ മാണിക്കെതിരെ നിലപാെടടുത്തവരൊന്നും ഇപ്പോൾ പരസ്യപ്രതികരണത്തിന് തയാറായിട്ടുമില്ല. തങ്ങളെ ബാധിക്കുന്ന തെരഞ്ഞെടുപ്പുകളൊന്നും ഉടൻ മുന്നിലില്ലാത്തതിനാൽ മാണിഗ്രൂപ് പരസ്യമായി ധിറുതി കാട്ടുന്നുമില്ല.
മാണി തിരിച്ചെത്തണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും വെള്ളിയാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം ഇക്കാര്യം ചർച്ചചെയ്യുമെന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളാരും മാണിയെ പുറത്താക്കിയതല്ല. അദ്ദേഹം പുറത്തുപോയതാണ്. തിരിച്ചുവരവിനുള്ള നല്ല തുടക്കമാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ്. മലപ്പുറെത്ത വിജയത്തിന് അദ്ദേഹത്തിെൻറ പ്രവർത്തനം ഗുണം ചെയ്െതന്നും ഹസൻ കൂട്ടിച്ചേർത്തു.
തൽക്കാലം യു.ഡി.എഫിലേക്ക് ഉടൻ മടങ്ങിപ്പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മാണി പ്രതികരിച്ചു. ആരോടും അന്ധമായ വിരോധമോ അമിതമായ സ്നേഹമോ ഇല്ല. ചരൽക്കുന്നിലെ പാർട്ടിക്യാമ്പിൽ യു.ഡി.എഫ് വിടാൻ കൈക്കൊണ്ട തീരുമാനം തൽക്കാലം പുനഃപരിശോധിക്കേണ്ട സ്ഥിതിയിെല്ലന്നും മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. മലപ്പുറം ഉപതെരഞ്ഞെടുപ്പ്വിജയത്തിൽ കേരള കോണ്‍ഗ്രസിനും പങ്കുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് നൽകിയ പിന്തുണ യു.ഡി.എഫിനുള്ളതല്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. അരനൂറ്റാണ്ടായി ലീഗുമായി സൗഹാർദവും സ്നേഹവും തുടരുന്നതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിക്ക് കേരള കോണ്‍ഗ്രസ് എം പിന്തുണ പ്രഖ്യാപിച്ചതെന്നും മാണി വിശദീകരിച്ചു.മാണി മടങ്ങിവരണമെന്ന ആഗ്രഹമാണ് മുസ്ലിം ലീഗിനും. അത് ലീഗ് പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മാണിയെ കൊണ്ടുവരണമെന്ന ശക്തമായ നിലപാട് ലീഗ് സ്വീകരിക്കും. അടുത്തിടെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചിരുന്നു.
ഉടൻ മടങ്ങില്ല -മാണി
കോട്ടയം: യു.ഡി.എഫിലേക്ക് ഉടൻ മടങ്ങിപ്പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. ആരോടും അന്ധമായ വിരോധമോ അമിത സ്നേഹമോ ഇല്ല. ഒരോ വിഷയത്തിലും മെറിറ്റ് നോക്കിയാകും നിലപാടെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങിയെത്തണമെന്ന കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മാണി.
യു.ഡി.എഫ് വിടാൻ എടുത്ത തീരുമാനം തൽക്കാലം പുനഃപരിശോധിക്കേണ്ട സ്ഥിതിയില്ല. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. മലപ്പുറത്തെ കുഞ്ഞാലിക്കുട്ടിയുെട വിജയത്തിൽ കേരള കോൺഗ്രസിനും പങ്കുണ്ട്. അവിടുത്തെ വിജയം ലീഗിെൻറയും കുഞ്ഞാലിക്കുട്ടിയുടെതും മാത്രമാണ്.
കുഞ്ഞാലിക്കുട്ടിക്ക് നൽകിയ പിന്തുണ യു.ഡി.എഫിനുള്ളതല്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. അരനൂറ്റാണ്ടായി ലീഗുമായി തുടരുന്ന സൗഹാർദവും സ്നേഹവും കാരണമാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത്.
അടുത്തിടെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, അപ്പോഴെല്ലാം മുന്നണി വിട്ട സാഹചര്യം നിലനിൽക്കുകയാണെന്നും യു.ഡി.എഫിലേക്ക് ഇല്ലെന്നും മാണി വ്യക്തമാക്കിയിരുന്നു. എന്നാൽ, നിലപാട് മയപ്പെടുത്തുന്ന രീതിയിലായിരുന്നു ചൊവ്വാഴ്ച പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.