അഭിപ്രായ വ്യത്യാസങ്ങൾ സർക്കാറിന്‍റെെ പ്രതിച്ഛായയെ ബാധിക്കില്ല -കാനം
text_fieldsമസ്കത്ത്: സി.പി.എമ്മും സി.പി.െഎയും തമ്മിൽ വിവിധ വിഷയങ്ങളിൽ പുലർത്തുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ സർക്കാറിെൻറ പ്രതിച്ഛായയെയോ പ്രവർത്തനത്തെയോ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് കാനം രാജേന്ദ്രൻ. രണ്ട് പാർട്ടിയായിരിക്കുന്നിടത്തോളം കാലം പലകാര്യങ്ങൾക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. തെറ്റുകൾ തിരുത്തി ഭരണം നല്ലരീതിയിൽ മുന്നോട്ടുെകാണ്ടുപോകാൻ ഇത് സഹായകരമാണ്. ഒാരോ കാര്യത്തെ കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ പുലർത്താനുള്ള സ്വാതന്ത്ര്യത്തോടെയാണ് എൽ.ഡി.എഫ് ഉണ്ടായിട്ടുള്ളത്. യോജിക്കുന്ന വിഷയങ്ങളാണ് എൽ.ഡി.എഫിെൻറ പ്രകടനപത്രികയിലുള്ളത്. ആ കാര്യങ്ങൾ നടപ്പാക്കാനാണ് ഇരു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുന്നതെന്നും ‘മൈത്രി’ മസ്കത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിക്കാനെത്തിയ കാനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്തിലെ സി.പി.എമ്മും മാണിഗ്രൂപ്പുമായുള്ള ബന്ധം ഇടതുപക്ഷവുമായി ബന്ധപ്പെട്ടതല്ലെന്നും തികച്ചും പ്രാദേശികം മാത്രമാണെന്നും കാനം പ്രതികരിച്ചു. ആ തീരുമാനത്തോട് യോജിക്കാൻ കഴിയാത്തതിനാൽ സി.പി.െഎ അംഗം അനുകൂലമായി വോട്ടുചെയ്തിട്ടില്ല. കക്ഷികളെ ചേർക്കുകയോ കുറക്കുകയോ ചെയ്യുന്ന കാര്യം മുന്നണി യോഗത്തിൽ ചർച്ച ചെയ്തിട്ടില്ല. താൻ എവിടെയും അപേക്ഷ നൽകിയിട്ടില്ലെന്ന് മാണി ഇതിനകം പറഞ്ഞിട്ടുണ്ട്. മാണിഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുേമായെന്ന ചോദ്യത്തിന് ആരെങ്കിലും കൂടെയുണ്ടാകുമോയെന്നതടക്കം കാര്യങ്ങൾ നോക്കിയ ശേഷം അഭിപ്രായം പറയാമെന്നായിരുന്നു കാനത്തിെൻറ മറുപടി. ടി.പി സെൻകുമാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാർ ഉചിതമായി തന്നെ കൈാര്യം ചെയ്യും.
സർക്കാർ അധികാരമേറ്റപ്പോൾ അദ്ദേഹത്തെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ തീരുമാനം രാഷ്ട്രീയപരമായുള്ളതല്ല. ആഭ്യന്തര വകുപ്പിെൻറ ഭരണപരമായ തീരുമാനം മാത്രമാണത്. സുപ്രീകോടതി ആ ഉത്തരവ് റദ്ദാക്കിയതാണ് നിയമയുദ്ധങ്ങൾക്ക് വഴിവെച്ചത്. ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥാനക്കയറ്റവുമൊക്കെയായി ബന്ധപ്പെട്ട തീരുമാനങ്ങൾ ട്രൈബ്യൂണലിലും ഹൈകോടതിയിലും ചോദ്യംചെയ്യപ്പെടാറുണ്ട്. ഇൗ കേസിലും അങ്ങനെയാണ് ഉണ്ടായതെന്ന് കാനം പറഞ്ഞു. മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കുന്നത് സംബന്ധിച്ച് സി.പി.എമ്മിനും സി.പി.െഎക്കും വ്യത്യസ്ത അഭിപ്രായങ്ങളില്ല.
മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നാണ് പറഞ്ഞത്. കുടിയേറ്റവും കൈയേറ്റവും രണ്ടും രണ്ടായി കാണണം. 1977ന് മുമ്പ് കുടിയേറിയവർക്ക് പട്ടയം നൽകണമെന്നതിലും ഇരുപാർട്ടികളും അഭിപ്രായവ്യത്യാസങ്ങളില്ല. കുടിയൊഴിപ്പിക്കപ്പെടുേമ്പാൾ അവരുടെ വേദന പങ്കിടുന്നവർ വിവിധ പാർട്ടികളിലുണ്ടാകും. മൂന്നാറിൽ അതാണ് കണ്ടത്. അത് കാര്യമാക്കുന്നില്ല. നിയമം അനുസരിച്ച് ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.