സർക്കാറിന് തൽസ്ഥിതി നിലനിർത്താൻ പോലുമായില്ലെന്ന് മാണി
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് വന്നാൽ എല്ലാം ശരിയാകുമെന്ന് അവകാശപ്പെട്ട് അധികാരത്തിൽ വന്നവർക്ക് തൽസ്ഥിതിപോലും നിലനിർത്താൻ സാധിച്ചില്ലെന്ന് കേരള കോൺഗ്രസ് നേതാവ് കെ.എം. മാണി. നിത്യോപയോഗസാധനങ്ങളുടെ വില വരുന്ന അഞ്ചുവർഷത്തേക്ക് പിടിച്ചുനിർത്തുമെന്ന് പറഞ്ഞവർ ഒരുകൊല്ലം കൊണ്ട് ഇരട്ടിയിലധികമാക്കിയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അരിവില കുറയ്ക്കുന്നതിലേക്ക് സബ്‌സിഡി നൽകിയ തുക ഇടനിലക്കാർ കൊണ്ടുപോയി. 28 രൂപയുടെ അരി 50 രൂപയായി വർധിച്ചു. ഒരുവർഷമായി റേഷൻ കാർഡ് വിതരണംചെയ്യാൻ സാധിച്ചില്ല.
കഴിഞ്ഞ സർക്കാർ അഞ്ചുവർഷം പത്ത് ശതമാനം നിരക്കിൽ വർധിപ്പിച്ച മെഡിക്കൽ സീറ്റുകളുടെ ഫീസ് ഈ സർക്കാർ ഒരുവർഷം കൊണ്ട് 115 ശതമാനമായി വർധിപ്പിച്ചു. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന അഞ്ച് സർക്കാർ മെഡിക്കൽ കോളജുകൾ പൂട്ടി. അങ്ങനെ സ്വാശ്രയ മാനേജ്മെൻറുകളുടെ രക്ഷകരായി ഗവൺമെൻറ് മാറി. എന്നാൽ സമ്പൂർണ വൈദ്യുതീകരണ പദ്ധതി ഏതാണ്ട് പൂർത്തീകരിക്കാൻ സാധിച്ചത് ഈ സർക്കാറിെൻറ നേട്ടമാണ്.
ലൈഫ് മിഷൻ വഴിയുള്ള ഭവനപദ്ധതി പുരോഗമിക്കുന്നത് പാവപ്പെട്ടവർക്ക് ആശ്വാസകരമാണ്. റബർ കർഷകരുടെ രക്ഷക്കായി കൊണ്ടുവന്ന റബർ ഉത്തേജകപദ്ധതി അതേപടി തുടരുെന്നന്നത് സന്തോഷകരമെങ്കിലും കർഷകർക്ക് കിലോക്ക് രൂപ ഉറപ്പു വരുത്തണമെന്ന നിരന്തരമായ ആവശ്യം ഇതുവരെയും പരിഗണിക്കാത്ത ഗവൺമെൻറ് നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.