Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതേതരത്വം...

മതേതരത്വം തകർക്കുന്നവരുമായി കൂട്ടുകെട്ടില്ല -കെ.എം. മാണി

text_fields
bookmark_border
mani
cancel
കോഴിക്കോട്​: മതേതരത്വം തകർക്കുന്നവരുമായി ഒരുവിധ കൂട്ടുകെട്ടുമില്ലെന്ന്​ കേരള കോൺഗ്രസ്​(എം)​ ചെയർമാൻ കെ.എം.മാണി. കേരള കോൺഗ്രസ്​(എം) ജില്ല നേതൃസംഗമം ഉദ്​ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. കോൺഗ്രസും പിണറായിയും ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ ഒരേസ്വരത്തിൽ എതിർക്കുകയാണെന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ തനിക്ക്​ അത്തരം നിഷേധാത്മക നിലപാടില്ലെന്ന്​ അദ്ദേഹം പറഞ്ഞു. നേര​െത്ത യു.ഡി.എഫ്​ ഭരണകാലത്ത്​ പെട്രോൾവില വർധിച്ചപ്പോൾ സംസ്​ഥാന സർക്കാർ നികുതിയിളവ്​ നൽകി അധികവരുമാനം വേണ്ടെന്നു​വെച്ചിട്ടുണ്ട്​. ഇത്തരം നടപടികൾ വിലക്കയറ്റം ലഘൂകരിച്ചിരുന്നു. അതുപോലെ ഇപ്പോഴത്തെ ​സർക്കാറും ചെയ്യേണ്ടതാണ്​. കേന്ദ്ര-കേരള സർക്കാറുകൾ സംയുക്​തമായി കേരള ജനതയെ ​ദ്രോഹിക്കുകയാണെന്നും മാണി പറഞ്ഞു.  

നികുതികൾ ഏകീകരിച്ച്​ ജി.എസ്​.ടി നിലവിൽവന്നപ്പോൾ വില വർധിക്കുന്നത്​ വിരോധാഭാസമാണ്​. വിപണിയിൽ ഇട​െപട്ട്​ സർക്കാർ വിലവർധന തടയാൻ നയം രൂപവത്​കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 

മാണിയുടെ തിരിച്ചുവരവ്​ അവർ തീരുമാനിക്ക​െട്ട -ഉമ്മൻ ചാണ്ടി
കോഴിക്കോട്​: യു.ഡി.എഫിൽനിന്ന്​ ആരെയും ഇറക്കിവിട്ടി​ട്ടില്ലെന്നും യു.ഡി.എഫിലേക്ക്​ കേരള കോൺഗ്രസ്​ മാണി വിഭാഗത്തിന്​ തിരിച്ചുവരണോ എന്ന കാര്യം അവരാണ്​ തീരുമാനിക്കേണ്ടതെന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോഴ​ിക്കോട്ട്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിവിഭാഗത്തിന്​ യു.ഡി.എഫിൽ തിരിച്ചെത്തുന്നതിന്​ തടസ്സങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manikerala congress mkerala newsmalayalam news
News Summary - km mani -Kerala news
Next Story