രാജ്യസഭ തെരഞ്ഞെടുപ്പ്: വിട്ടുനിൽക്കാൻ കേരള കോൺഗ്രസ് എം തീരുമാനം
text_fieldsകോട്ടയം: രാജ്യസഭ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ കേരള കോൺഗ്രസ് എം തീരുമാനിച്ചു. മുന്നണി പ്രവേശനത്തിൽ തീരുമാനമാകാത്തതിനാൽ ഇരുമുന്നണി സ്ഥാർഥികൾക്കും വോട്ട് ചെയ്യേണ്ടെന്ന് ഞായറാഴ്ച കോട്ടയത്ത് ചേർന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ധാരണയിലെത്തുകയായിരുന്നു. എന്നാൽ, മുന്നണി പ്രവേശനത്തെച്ചൊല്ലി കടുത്ത ഭിന്നത തുടരുന്നതിനാൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ തീരുമാനം നീട്ടി. ഉന്നതാധികാര സമിതി യോഗത്തിലും തുടർന്ന് നടന്ന സ്റ്റിയറിങ് കമ്മിറ്റിയിലും ഇടതുബന്ധത്തെ ശക്തമായ എതിർത്ത പി.ജെ. ജോസഫിെൻറ നിലപാടിന് കൂടുതൽ സ്വീകാര്യത ലഭിച്ചതോെടയാണ് ചെങ്ങന്നൂരിലെ പിന്തുണയുടെ കാര്യത്തിൽ തീരുമാനം മാറ്റിയതെന്നാണ് വിവരം.
ഒരു മുന്നണിയുടെയും ഭാഗമല്ലാത്തതിനാലാണ് രാജ്യസഭ െതരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് യോഗത്തിനുശേഷം പാർട്ടി ചെയർമാൻ കെ.എം. മാണി മാധ്യമങ്ങേളാട് പറഞ്ഞു. മുന്നണി പ്രവേശനം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും ഒരു ‘സർപ്രൈസ്’ ആയി മുന്നണി പ്രവേശനം ഉണ്ടാകും. ഉപതെരഞ്ഞെടുപ്പിനു മുമ്പ് പാർട്ടിയുടെ തെരഞ്ഞെടുപ്പുനയം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ നിലപാട് വിജ്ഞാപനം വന്ന ശേഷം തീരുമാനിക്കും. ഇതിൻ മേൽ ഇപ്പോൾ ചർച്ച നടന്നില്ല. സംസ്ഥാന^കേന്ദ്ര സർക്കാറുകൾ കാർഷിക മേഖലയെ പരിഗണിക്കുന്നതിൽ പരാജയമാണ്. മദ്യത്തിൽ സർക്കാറെടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനാകില്ലെന്നും മാണി പറഞ്ഞു.
നേരത്തേ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ എൽ.ഡി.എഫിനൊപ്പം നിൽക്കണമെന്നും യു.ഡി.എഫിലേക്ക് മടങ്ങണമെന്നും ഇരുവിഭാഗമായി തിരിഞ്ഞ് നേതാക്കൾ ആവശ്യപ്പെട്ടു. കെ.എം. മാണിയെ അനുകൂലിക്കുന്നവർ ഇടത് അനുഭാവം പ്രകടിപ്പിച്ചപ്പോൾ ജോസഫിനെ അനുകൂലിക്കുന്നവർ യു.ഡി.എഫിലേക്ക് മടങ്ങണമെന്ന ആവശ്യം ഉയർത്തി. ഒരുകൂട്ടം നേതാക്കൾ മുന്നണി പ്രവേശനത്തിലെ ആശയക്കുഴപ്പം നീക്കണമെന്നും ആവശ്യപ്പെട്ടു.
ഒരു മുന്നണിയുടെയും ഭാഗമല്ലാത്തതിനാൽ ചെങ്ങന്നൂരിൽ ഏതെങ്കിലും ഒരു സ്ഥാനാർഥിയെ പിന്തുണക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കി. എന്നാൽ, മാണിയെ അനുകൂലിക്കുന്നവർ ഇനി യു.ഡി.എഫ് പാളയത്തിലേക്ക് മടങ്ങുന്നത് ചിന്തിക്കരുതെന്ന് ആവശ്യപ്പെട്ടു. ഭിന്നത കടുത്തതോടെ വിജ്ഞാപനം വന്നിട്ടില്ലാത്തതിനാൽ ചെങ്ങന്നൂരിൽ നിലപാട് പിന്നീട് എടുക്കാമെന്ന് കെ.എം. മാണി പറഞ്ഞു. ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി, മോൻസ് ജോസഫ് എം.എൽ.എ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.