ഖേദം പ്രകടിപ്പിക്കാനുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ല -കെ.എം. മാണി
text_fieldsകോട്ടയം: ഖേദം പ്രകടിപ്പിക്കാനുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. തെറ്റായി താനൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.മാണി മുന്‍ നിലപാടില്‍ ഖേദം പ്രകടിപ്പിക്കണമെന്നും കോണ്‍ഗ്രസിനെതിരായ ആരോപണങ്ങള്‍ക്ക് മാണി മറുപടി നല്‍കണമെന്നും വി.എം. സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാണി.
കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയിൽ പ്രതികരിച്ച് അകൽച്ചയുണ്ടാക്കാനില്ല, ബന്ധം വഷളാക്കാനില്ല. കോണ്‍ഗ്രസുമായി അകല്‍ച്ചയുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടതുമില്ല. രാജ്യസഭയിലേക്ക് പോകാൻ ജോസ് കെ. മാണിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. പാർട്ടി ആവശ്യപ്പെടുകയായിരുന്നു. പാർട്ടി തീരുമാനിച്ചു. അത് ജോസ് കെ. മാണി അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.