സാറിൻെറ ഔസേപ്പച്ചൻ -പി.ജെ. ജോസഫ്
text_fieldsവ്യക്തി ബന്ധങ്ങളിൽ കരുതലും സൂഷ്മതയും ഒരുമിച്ചും വ്യത്യസ്ത ചേരികളിലും പ്രവർത്തിച ്ച ഞങ്ങൾക്കിടയിൽ വ്യക്തിപരമായ അകൽച്ചക്ക് ഒരുകാലത്തും ഇടവന്നിട്ടില്ല. 20 വർഷത്തേ ാളമാണ് ഇരുചേരികളിലായിരുന്നത്.
ദീർഘനാൾ ഒരുമിച്ചും പ്രവർത്തിച്ചു. എല്ലാക്കാല ത്തും വ്യക്തിപരമായ അടുപ്പമില്ലായ്മ ഉണ്ടായിക്കൂടെന്ന കരുതലും നിർബന്ധവും പരസ്പര ം കാത്തുസൂക്ഷിച്ചിരുന്നു.
പരസ്പരം ആദരവ് നിലനിർത്താനും ഹൃദയത്തിൽ വിദ്വേഷം അടിയാതിരിക്കണമെന്ന നിർബന്ധവും ഞങ്ങൾക്കുണ്ടായിരുന്നു. പാർട്ടി വിഷയങ്ങളിലും പരസ്പരം ആദരവോടെയാണ് നിന്നിട്ടുള്ളത്. 1970 ൽ തൊടുപുഴയെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയപ്പോഴാണ് പരിചയപ്പെടുന്നത്. അന്നുമുതൽ ഞാൻ മാണിസാറിന് ഔസേപ്പച്ചനാണ്.
പാർട്ടി- വ്യക്തി ബന്ധങ്ങളെ അതിേൻറതായ നിലയിൽ കാണാനും ഇടപെടാനും മാണി സാറിെൻറ കഴിവ് ഒന്നു വേറെതന്നെയായിരുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പൊളിച്ചെഴുതണമെന്ന കേരള കോൺഗ്രസ് നിലപാട് മാണി സാറിെൻറ ആശയമായിരുന്നു. തൊഴിലാളി-മുതലാളി സൗഹൃദ പ്രത്യയശാസ്ത്രമെന്ന മുഖവുരയോടെ മാണിസാർ എഴുതിയ ‘അധ്വാന വർഗ സിദ്ധാന്തം’ അദേഹത്തിെൻറ മുഖമുദ്രതന്നെയായി പിന്നീട്. സമൂഹത്തില്‍ സാമാന്യജനങ്ങളെ തൊഴിലാളിയെന്നോ മുതലാളിയെന്നോ വേര്‍തിരിക്കാതെ അധ്വാനവര്‍ഗമായി കണ്ടുകൊണ്ട് അവരുടെ സാമ്പത്തികവും സാമൂഹികവും വികസനപരവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ് അധ്വാനവര്‍ഗ സിദ്ധാന്തമെന്നാണ് ഇതേ കുറിച്ച് മാണി പറഞ്ഞത്.
ആത്മസുഹൃത്ത് -പി.കെ. കുഞ്ഞാലിക്കുട്ടി
1982ൽ ഞാൻ ആദ്യമായി നിയമസഭയിൽ ചെന്ന വർഷം മുതലുള്ള അടുപ്പമാണ് കെ.എം. മാണി എന്ന മാണിസാറുമായുള്ളത്. ആ ഊഷ്മളസൗഹൃദം മരണംവരെ തുടർന്നു. നിരവധി പ്രതിസന്ധികളിൽ ഞങ്ങൾ രണ്ടുപേർക്കും എപ്പോഴും ഒരു നിലപാടായിരുന്നു. മരണംവരെ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല.
ഒടുവിൽ അദ്ദേഹം മുന്നണി വിട്ടപ്പോഴും എനിക്കുവേണ്ടി പ്രചാരണത്തിന് മലപ്പുറത്തെത്തിയത് ആഴത്തിലുള്ള സൗഹൃദത്തിെൻറ അടയാളമായിരുന്നു. മുസ്ലിം ലീഗിനോടുള്ള താൽപര്യവും എന്നോടുള്ള വ്യക്തിബന്ധവുമായിരുന്നു അതിന് പ്രേരിപ്പിച്ചത്. ആ അടുപ്പം അദ്ദേഹം പരസ്യമായി യോഗത്തിൽ പറയുകയും ചെയ്തു. പിന്നീട് മുന്നണിയിലേക്കുള്ള കേരള കോൺഗ്രസിെൻറ മടങ്ങിവരവിനുള്ള കാരണങ്ങളിലൊന്നായി ആ സന്ദർശനം മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.