Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചുമക്കളോടൊപ്പം...

കൊച്ചുമക്കളോടൊപ്പം ഗോളടിച്ച് മാണിസാർ; വിഡിയോ വൈറൽ

text_fields
bookmark_border
km-mani-football-playing
cancel

കോഴിക്കോട്: അന്തരിച്ച രാഷ്ട്രീയ നേതാവ് കെ.എം മാണിയുടെ വിയോഗത്തിൽ കേരളം തേങ്ങുന്നതിനിടെ അദ്ദേഹത്തിന്‍റെ വ്യ ത്യസ്ത വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറാലാകുന്നു. പാ​ലാ വെ​ള്ളാ​പ്പാ​ട്ടെ ക​രി​ങ്ങോ​ഴ​യ്ക്ക​ല്‍ വീ​ടി​നുള്ളിൽ കൊച്ചു മക്കളോടൊപ്പം ഫുട്ബാൾ തട്ടുന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഡൈനിങ് ഹാളിൽ നിന്ന് അതിശക്തമായ ക്വിക്ക് എടുക്കുന്ന അച്ചാച്ചനെ കൊച്ചുമക്കൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടാതെ, താൻ വലിയ ഫുട്ബാളർ ആയിരുന്നുവെന്ന് മാണി കുട്ടികളോട് പറയുന്നുണ്ട്.

കുടുംബത്തെ ചേർത്തു പിടിച്ചുള്ള ജീവിതമായിരുന്നു കെ.എം മാണിയുടേത്. ഭാര്യ കുട്ടിയമ്മയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും സാന്നിധ്യം എന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. മക്കളുടെയും കൊച്ചുമക്കളുടെയും വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങൾ രാഷ്ട്രീയ തിരക്കിനിടയിലും കെ.എം മാണി ശ്രദ്ധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manifootballkerala congress mkerala newsmalayalam newsmalayalam news online
News Summary - KM Mani Play Football with Grand Sons and Daughter -Kerala News
Next Story