സുധീരന്‍റെ അമിതാവേശം കേരളം പ്രതീക്ഷിച്ചതല്ല -കെ.എം. മാണി
text_fieldsകോട്ടയം: സമദൂര സിദ്ധാന്ത വിഷയത്തിൽ കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. യു.ഡി.എഫ് പ്രവേശനത്തിന് മുമ്പുള്ള അഭിപ്രായം വെച്ചാണ് വി.എം. സുധീരന്‍റെ വിമർശനമെന്ന് മാണി പറഞ്ഞു. തന്‍റെ ഇപ്പോഴത്തെ നിലപാട് സുധീരൻ വിലയിരുത്തട്ടെ എന്നും മാണി വ്യക്തമാക്കി.
വികാരപരമായി പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് കാര്യങ്ങൾ വസ്തുനിഷ്ഠമായി പരിശോധിക്കണം. സുധീരന്‍റെ അമിതാവേശം കേരളം പ്രതീക്ഷിച്ചതല്ല. യു.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ടു പോകുമെന്നും മാണി മാധ്യമങ്ങളോട് വ്യക്തമാക്കി.
ബി.ജെ.പിയുമായി ഭാവിയിൽ കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് ഉറപ്പ് നൽകാൻ മാണി തയാറാകണമെന്ന് രാവിലെ മാധ്യമങ്ങളെ കണ്ട വി.എം സുധീരൻ ആവശ്യപ്പെട്ടിരുന്നു. സമദൂര സിദ്ധാന്തം മുന്നോട്ട്വെച്ച മാണി ഭാവിയിൽ ബി.ജെ.പി പാളയത്തിലെത്തില്ലെന്ന് എന്താണ് ഉറപ്പെന്നും വി.എം സുധീരൻ ചോദിച്ചിരുന്നു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ത്രിമാന രാഷ്ട്രീയമാണ് മാണി പ്രയോഗിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ്, സി.പി.എം, ബി.ജെ.പി തുടങ്ങിയ പാർട്ടികളുമായി മാണി ചർച്ച നടത്തി. ഇതോടെ മാണിയുടെ വിശ്വാസ്യത നഷ്ടമായെന്നും വിശ്വാസ്യത വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹാ ഭാഗത്ത് നിന്ന് വേണ്ടതെന്നും സുധീരൻ പറഞ്ഞു.
യു.ഡി.എഫിൽ നിന്ന് പുറത്ത് വരുേമ്പാൾ കോൺഗ്രസിനെതിരെ മാണി രൂക്ഷമായ പ്രസ്താവനകൾ നടത്തിയിരുന്നു. ഇതെല്ലാം പിൻവലിച്ച് മാപ്പ് പറയാൻ അദ്ദേഹം തയാറാവണം. അല്ലാത്തപക്ഷം അദ്ദേഹത്തിെൻറ പ്രസ്താവനകൾ അതേ പോലെ നില നിൽക്കുമെന്നും സുധീരൻ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.