ചെറുകക്ഷികളെ ഉൾക്കൊള്ളാനുള്ള മനോഭാവം ഉണ്ടാകണം –കെ.എം. മാണി
text_fieldsകോട്ടയം: ചെറുകക്ഷികളെ സംഹരിക്കാനുള്ള തന്ത്രമല്ല, അവരെക്കൂടി ഉൾക്കൊണ്ട് ശക്തിയാർജിക്കാനുള്ള മനോഭാവമാണ് മുന്നണിരാഷ്ട്രീയത്തിൽ മുഖ്യകക്ഷികൾക്ക് ഉണ്ടാകേണ്ടതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണി.
ചെറുകക്ഷികളെ ഒപ്പം നിർത്തുകയും വിശ്വാസത്തിലെടുക്കുകയും ചെയ്യാതിരുന്നതാണ് ഗോവ, മണിപ്പൂർ, മേഘാലയ സംസ്ഥാനങ്ങളിലെ ഭരണം കോൺഗ്രസിന് നഷ്ടമാകാൻ കാരണം. തെരഞ്ഞെടുപ്പുകളിൽ ചെറുകക്ഷികളുടെയും പ്രാദേശിക കക്ഷികളുടെയും പ്രാധാന്യമാണ് ഇത് തെളിയിക്കുന്നതെന്നും കേരള കോൺഗ്രസ് മുഖപത്രമായ ‘പ്രതിഛായ’യിലെ േലഖനത്തിൽ കെ.എം. മാണി ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ െഎക്യജനാധിപത്യമുന്നണി രൂപവത്കരിച്ചശേഷം കോൺഗ്രസും ഘടകകക്ഷികളും വൻഭൂരിപക്ഷം നേടി. ചെറുകക്ഷികളെ മാറ്റിനിർത്തിക്കൊണ്ട് രാജ്യത്ത് ഇനിയുള്ള കാലം ഭരണം അസാധ്യമാെണന്നും മാണി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.