ധനകാര്യ മാനേജ്മെൻറിൽ പ്രാഗല്ഭ്യം തെളിയിച്ച ധനമന്ത്രി -തോമസ് െഎസക്
text_fieldsപ്രായോഗിക പരിജ്ഞാനത്തിെൻറ അടിസ്ഥാനത്തിൽ ധനകാര്യ മാനേജ്മെൻറിൽ പ്രാഗല്ഭ്യം തെളിയിച്ച ധനമന്ത്രിയായിര ുന്നു കെ.എം. മാണിയെന്ന് മന്ത്രി ഡോ. തോമസ് െഎസക്. എെൻറ എല്ലാ ബജറ്റിലും മാണി സാറിെൻറ പ്രസംഗം ഉണ്ടാകാ റുണ്ട്.
സ്വന്തം കൈപ്പടയിൽ പ്രസംഗത്തിെൻറ പോയൻറുകളെല്ലാം കുറിച്ചുകൊണ്ടാവും അദ്ദേഹം വരുക. പ്രസംഗം കഴിഞ്ഞാൽ ഞാൻ സീറ്റിലെത്തി കുറിപ്പുകൾ ആവശ്യപ്പെടും. മറുപടി പ്രസംഗം അതനുസരിച്ചാണ് തയാറാക്കുന്നത്. കർഷകസമൂഹത്തിെൻറ താൽപര്യങ്ങൾ എന്നും അദ്ദേഹം ഉയർത്തിപ്പിടിച്ചു.
ആസിയാൻ കരാറിെൻറ കാര്യത്തിൽ കേരളത്തിെൻറ താൽപര്യം സംരക്ഷിക്കണമെന്ന ശക്തമായ നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടിയ പ്രത്യാഘാതങ്ങളെ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ അവഗണിച്ചതിെൻറ ദുര്യോഗം ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.