രാഷ്ട്രീയം പറയാതെ കർഷക പ്രശ്നങ്ങൾ ഉയർത്തി കെ.എം. മാണി
text_fieldsകോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവർത്തിക്കുന്ന കർഷകദ്രോഹ നയങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. മുൻകരുതലില്ലാതെ നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി രാജ്യം കണ്ട വലിയ ജനദ്രോഹ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം സംസ്ഥാന സമ്മേളനം കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബർ വിലസ്ഥിരത ഫണ്ടടക്കം കർഷക ആനുകൂല്യങ്ങൾ ഒന്നൊന്നായി നിർത്തി കർഷകരെ ദ്രോഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മാണി രൂക്ഷമായി വിമർശിച്ചു. ‘അദ്ദേഹവും ദന്തഗോപുരവാസിയായി മാറുകയാണ്. പിണറായിയോട് കേരള കോൺഗ്രസിന് വിരോധമില്ല. അദ്ദേഹം ചെയ്യുന്ന എല്ലാ നല്ലകാര്യങ്ങളെയും പിന്തുണക്കും. ഇക്കാര്യം നേരിട്ട് പറഞ്ഞിട്ടുമുണ്ട്. എന്നാൽ, തെറ്റ് ആവർത്തിച്ചാൽ നോക്കിനിൽക്കില്ല’-നീണ്ട കരഘോഷത്തിനിടെ മാണി മുന്നറിയിപ്പ് നൽകി.
കേരള കോൺഗ്രസിനെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. പാർട്ടിയുടെ രൂപവത്കരണം മുതൽ തുടങ്ങിയതാണ് ഇതെന്നും ആരുടെയും പേരെടുത്ത് പറയാതെ മാണി പറഞ്ഞു. പാർട്ടിയുടെ കർഷക അനുകൂല നിലപാടും തെൻറ അധ്വാനവർഗ സിദ്ധാന്തവുമാണ് പലരെയും ചൊടിപ്പിക്കുന്നത്. കർഷകരുടെ പ്രശ്നങ്ങൾക്കായി പാർട്ടി ഇൗറ്റപ്പുലിയെപ്പോലെ രംഗത്തുണ്ടാവും. റബറിന് 200 രൂപ കിലോക്ക് വില ലഭിക്കാൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസിെൻറ പുതിയ രാഷ്ട്രീയ നിലപാട് സംസ്ഥാന സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നായിരുന്നു സൂചനയെങ്കിലും അതിനൊന്നും മാണി മുതിർന്നില്ല. മുന്നണി പ്രവേശനം സംബന്ധിച്ച് പാർട്ടിയിൽ ഭിന്നത രൂക്ഷമായിരിക്കെ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫും രാഷ്ട്രീയം പറഞ്ഞില്ല.പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. െഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി സ്വാഗതം പറഞ്ഞു.
ജോയി എബ്രഹാം എം.പി, എം.എൽ.എമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, മുൻ എം.എൽഎമാരായ ജോസഫ് എം. പുതുശ്ശേരി, തോമസ് ചാഴികാടൻ, തോമസ് ഉണ്ണിയാടൻ, ടി.യു. കുരുവിള, നേതാക്കളായ പി.ടി. ജോസ്, പി.കെ. സജീവ്, അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് എം. മാത്തുണ്ണി, ഡി.കെ. ജോൺ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി, സണ്ണി തെക്കേടം, വിജി എം. തോമസ്, ജോബ് മൈക്കിൾ, സ്റ്റീഫൻ ജോർജ്, കുഞ്ഞുകോശി പോൾ, ജോൺ കെ. മാത്യു, ജേക്കബ് എബ്രഹാം, വനിത കേരള കോൺഗ്രസ് എം നേതാക്കളായ നിർമല ജിമ്മി, ഷീല തോമസ് എന്നിവർ സംസാരിച്ചു.
പിന്നിൽനിന്ന് കുത്തിയത് ഒപ്പം നിന്നവർ –ജോസ് കെ. മാണി
കോട്ടയം: കേരള കോൺഗ്രസിനെ പിന്നിൽനിന്ന് കുത്തിയത് ശത്രുക്കളല്ല, ഒപ്പം നിന്നവരെന്ന് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ് എം മഹാസമ്മേളനത്തിൽ സ്വാഗതപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസിെൻറ അന്ത്യമായിരുന്നു ഇവരുടെ ലക്ഷ്യം. അതിനായി ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാനാണ് ശ്രമിച്ചത്. ഇടയനെ അടിച്ചെങ്കിലും ആടുകളെ ചിതറിക്കാൻ കഴിഞ്ഞില്ല. കേരള കോൺഗ്രസ് കുലംകുത്തികളല്ല. ആരോടും പകയും ശത്രുതയുമില്ല. 33 വർഷം ഒപ്പം നിന്ന മുന്നണിയെ ശക്തിപ്പെടുത്താൻ അടിത്തറയും ജനസ്വാധീനവും നൽകി സഹകരിച്ചവരാണ്. തെരഞ്ഞെടുപ്പിൽ കാലുവാരിയും വിമതരെ നിർത്തിയും പ്രശ്നം ഉണ്ടാക്കിയപ്പോഴും ഹൃദയംകൊടുത്ത് യു.ഡി.എഫിനെ നിലനിർത്താൻ ശ്രമിച്ചു. പക്ഷേ, പാർട്ടിയെ പിന്നിൽനിന്നുകുത്തി. നേതൃമാറ്റം പാർട്ടിയുടെ അജണ്ടയിലില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. കേരള രാഷ്ട്രീയത്തിെൻറ അജണ്ട മാറ്റിമറിക്കാൻ കേരള കോൺഗ്രസിനു കഴിയുെമന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.