കാരുണ്യപദ്ധതി: എല്‍.ഡി.എഫ് സര്‍ക്കാറിന് അമ്മമാര്‍ മാപ്പ് നല്‍കില്ല –കെ.എം. മാണി
text_fieldsതിരുവനന്തപുരം: കാരുണ്യപദ്ധതിയെ കൊലചെയ്ത എല്‍.ഡി.എഫ് സര്‍ക്കാറിന് അമ്മമാര്‍ മാപ്പുനല്‍കില്ളെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി. പദ്ധതി അട്ടിമറിച്ചതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പാപക്കറ എത്ര സോപ്പ് തേച്ച് കുളിച്ചാലും മന്ത്രി തോമസ് ഐസക്കിന്‍െറ ശരീരത്തില്‍ നിന്ന് മാറില്ല. കഴിഞ്ഞസര്‍ക്കാര്‍ 1500 കോടി ചെലവാക്കിയ ജീവകാരുണ്യ പ്രസ്ഥാനമായിരുന്നു അത്.
അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിയ പദ്ധതിയെ ഐസക് മറ്റ് പദ്ധതിയില്‍ ലയിപ്പിച്ചത് നീതീകരണമില്ലാത്ത തെറ്റാണ്. നൊന്ത് പെറ്റ കുഞ്ഞിനെ കൊലചെയ്യുന്നത് കാണുന്ന അമ്മക്കുണ്ടാവുന്ന വേദനയാണ് തനിക്ക് ഉണ്ടാകുന്നത്. ആശുപത്രികളിലെ ചികിത്സചെലവ് ഭീമമായി ഉയര്‍ന്നപ്പോള്‍, ജനത്തിന് ആശ്വാസമായി രണ്ട് ലക്ഷം രൂപ വരെ കാരുണ്യപദ്ധതിയിലൂടെ നല്‍കി. പാവപ്പെട്ടവര്‍ക്ക് ചികിത്സക്ക് പണം ലഭിക്കാനുള്ള പദ്ധതിയാണെന്ന് ബോധ്യപ്പെട്ട് ജനം ലോട്ടറി വാങ്ങിയതുകൊണ്ട് വില്‍പന 500 കോടിയായി വര്‍ധിച്ചു. പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും മാണി ആവശ്യപ്പെട്ടു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം ആര്‍ക്കും ഇതുവരെ കാരുണ്യ വഴി ഒരുസഹായവും നല്‍കിയില്ളെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. ജോസ് കെ. മാണി എം.പി, നേതാക്കളായ സി.എഫ്. തോമസ്, ജോസഫ് എം. പുതുശ്ശേരി, തോമസ് ചാഴികാടന്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടന്‍, മോന്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.