കെ.എം മാണിക്ക് അന്ത്യയാത്ര
text_fieldsകോട്ടയം: രാഷ്ട്രീയ കേരളത്തിെൻറ ആദരവുകൾ ഏറ്റുവാങ്ങി ജനനായകൻ കെ.എം മാണിക്ക് വിട. കെ.എം.മാണിയുടെ ഭൗതികശരീരം പാലാ സെന്‍റ് തോമസ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കര്‍ദിനാ ള്‍ ബസേലിയോസ്ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയ പുരോഹിതൻമ ാരുടെ നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
ഉച്ചക്ക് രണ്ടു മണിക്ക് പാലായിലെ കരിങ്ങോ ഴയ്ക്കല്‍ വീട്ടില്‍ സംസ്കാര ശുശ്രൂഷകൾ നടന്നു. ശേഷം മൃതദേഹം വിലാപയാത്രയായി പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ആദരാഞ്ജലി അർപ്പിക്കുന്നതിനായി പള്ളിയിലും ആയിരക്കണക്കിനാളുകൾ തടിച്ചുകൂടിയിരുന്നു.
21 മണിക്കൂർ നീണ്ട വിലാപയാത്രക്ക് ശേഷം അന്തരിച്ച കേരളാ കോൺഗ്രസ് എം നേതാവും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ ഭൗതിക ശരീരം പാലായിലെ വീട്ടിലെത്തിച്ചിച്ചത്. പ്രിയനേതാവിനെ കണ്ട് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
ബുധനാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ലേക് ഷോർ ആശുപത്രിയിൽ നിന്ന് ആരംഭിച്ച വിലാപയാത്ര വ്യാഴാഴ്ച പുലർച്ചെ ഏഴേകാലോടെയാണ് പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ എത്തിയത്. ഇന്നലെ വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനത്ത് എത്തിയപ്പോൾ തന്നെ അർധരാത്രി ഒരു മണി കഴിഞ്ഞിരുന്നു.
രാഷ്ട്രീയ, സാംസ്കാരിക മേഖലയിൽ നിന്നുള്ളവർ അടക്കം നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു. വിലാപയാത്ര കടന്നു വന്ന വഴിയിലും ആയിരങ്ങൾ പ്രിയനേതാവിന് അന്തിമോപചാരം അർപ്പിച്ചു.
ഇനി പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ 126-ാം നമ്പർ കല്ലറയിൽ പാലായുടെ മാണിസാറിന് അന്ത്യവിശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.