വേർപാടിലും മാണി ആ കരം വിട്ടില്ല
text_fieldsകൊച്ചി: 62 വർഷം നിഴൽപോലെ കൂടെനടന്ന കുട്ടിയമ്മ അപ്പോഴും ഭർത്താവിെൻറ കൈകൾ ചേർത് തുപിടിച്ച് അരികിൽതന്നെയുണ്ടായിരുന്നു.
കുട്ടിയമ്മയുടെ കൈകളിൽ മുറുകെപ്പിടിച ്ചിരുന്ന ആ കൈകൾ ഒന്ന് തണുത്തയഞ്ഞു... അവസാന നിമിഷങ്ങളായിരുന്നു അത്. രാഷ്ട്രീയ കേര ളത്തിെൻറയും കരിങ്ങോഴയ്ക്കൽ തറവാടിെൻറയും കാരണവർ കെ.എം. മാണിയുടെ വേർപാടിെ ൻറ ശൂന്യതയിൽ കുട്ടിയമ്മയും കുടുംബാംഗങ്ങളും ഒരുനിമിഷം നിശ്ചലരായി നിന്നുപോയി.
ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് വർഷങ്ങളായി ചികിത്സയിലായിരുന്നു മാണി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കുസമീപം മകളുടെ വീട്ടിൽ വന്നുപോയി ചികിത്സ തുടർന്നു. ഒടുവിൽ രോഗം മൂർച്ഛിച്ചതോടെ ഈ മാസം അഞ്ചിന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് തിങ്കളാഴ്ച വൈകിയും ഡോക്ടർമാർ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ 11ഓടെ അത് കൂടുതൽ മെച്ചപ്പെട്ടു. എന്നാൽ, രണ്ടുമണിയോടെ രക്തസമ്മർദവും നാഡിമിടിപ്പും താഴ്ന്ന് നില ഗുരുതരമായി.
ആശങ്കയുടെ വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. ഇതോടെ പാർട്ടി നേതാക്കളും പ്രവർത്തകരും സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും ആശുപത്രിയിലേക്ക് എത്തിത്തുടങ്ങി. 4.57ന് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതോടെ ആശുപത്രിക്കകവും പുറവും ജനനിബിഡമായി. ആശുപത്രിയിൽതന്നെ പൊതുദർശനത്തിന് സൗകര്യമൊരുക്കി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. 5.45ഓടെ മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നു. കൊച്ചുമകൻ കുഞ്ഞുമാണി വല്യപ്പച്ചന് ചുംബനം നൽകി.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം ആശ്വസിപ്പിക്കാനെത്തിയ നേതാക്കൾക്കുമുന്നിൽ മകൻ ജോസ് കെ. മാണിക്ക് വിതുമ്പലടക്കാനായില്ല. പൊതുദർശനം കഴിഞ്ഞ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയശേഷമാണ് പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എത്തിയത്. നേതാവിന് മുന്നിൽ നിറഞ്ഞകണ്ണുകളുമായി അദ്ദേഹം നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.