മാണി സാർ ഇനി ഓർമ
text_fieldsപാലാ: മാണി സാർ ഇനി ഓർമ. അഞ്ചരപതിറ്റാണ്ട് സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അ തികായന് യാത്രാമൊഴി. ഇടെനഞ്ചിൽ ചേർത്തുനിർത്തിയ പാലായുടെ കണ്ണീരേറ്റുവാങ്ങി മട ക്കം. ഇനി മാണി സാറില്ലാത്ത പാലായും കരിങ്ങോഴയ്ക്കൽ വീടും. പാലാ കത്തീഡ്രൽ പള്ളി സെമിത്തേ രിയിലെ 126ാം നമ്പർ കല്ലറയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം 6.45നായിരുന്നു സം സ്കാരം. ചരിത്രത്തിലെ ഏറ്റവും വലിയ ജനസാഗരത്തിനും വ്യാഴാഴ്ച പാലാ നഗരം സാക്ഷ്യംവഹ ിച്ചു.
വ്യാഴാഴ്ച രാവിലെ മുതൽ പ്രിയ നേതാവിനെ കാണാനും പ്രണാമമർപ്പിക്കാനും കരിങ്ങ ോഴയ്ക്കൽ വീട്ടിലേക്കും സെൻറ് തോമസ് കത്തീഡ്രൽ പള്ളിയിലേക്കും ഒഴുകിയെത്തിയത് ജനസഹസ്രങ്ങൾ. എറണാകുളത്തുനിന്ന് ബുധനാഴ്ച രാവിലെ ആരംഭിച്ച വിലാപയാത്ര 21 മണിക്കൂർ പിന്നിട്ട് വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് പാലായിലെ വസതിയിൽ എത്തിയത്. പുലർച്ച രേണ്ടാടെ കോട്ടയത്തുനിന്ന് 28 കിലോമീറ്റർ വരുന്ന പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിൽ എത്തിച്ചത് അഞ്ചുമണിക്കൂർ കൊണ്ടായിരുന്നു. പിന്നീട് വസതിയിലും പള്ളിയിലുമായി 10 മണിക്കൂറിലധികം നീണ്ട പൊതുദർശനം.
ഉച്ചക്ക് രേണ്ടാടെ വസതിയിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിെൻറ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷ ചടങ്ങുകൾക്ക് വിവിധ ക്രൈസ്തവ സഭകളുടെ എല്ലാ രൂപതകളിൽനിന്നുള്ള മതമേലധ്യക്ഷരുടെ സാന്നിധ്യവും ശ്രദ്ധേയമായി. പ്രാർഥന ചടങ്ങുകൾക്ക് ശേഷം കൂടിനിന്നവരെ കണ്ണീരിലാഴ്ത്തി ഭാര്യ കുട്ടിയമ്മയും മകൻ ജോസ് കെ. മാണിയടക്കം മക്കളും മരുമക്കളും അടുത്ത ബന്ധുക്കളും അന്ത്യചുംബനം നൽകി. പാർട്ടി എം.എൽ.എമാരും പ്രിയനേതാവിന് അന്ത്യചുംബനം നൽകി.
വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിെൻറ നേതൃത്വത്തിൽ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. 3.10ന് കത്തീഡ്രലിലേക്ക് പ്രത്യേകം തയാറാക്കിയ ആംബുലൻസിൽ നഗരികാണിക്കൽ ആരംഭിച്ചു. പ്രിയനേതാവിെൻറ ഭൗതികശരീരം വസതിയിൽനിന്ന് എടുത്തതോടെ ഇല്ലാ... ഇല്ലാ മരിക്കില്ല... കെ.എം. മാണി മരിക്കില്ല എന്ന മുദ്രാവാക്യം നൂറുകണക്കിന് പ്രവർത്തകരുടെ കണ്ഠങ്ങളിൽ നിന്നുയർന്നു. തട്ടകമായ പാലാ നഗരത്തിലൂടെയുള്ള യാത്രയിൽ ആയിരങ്ങൾ അനുഗമിച്ചു. യാത്രാമൊഴി നൽകാൻ റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞതും ആയിരങ്ങൾ. വീട്ടിൽനിന്ന് മൂന്ന് കിലോമീറ്ററാണ് പാലാ കത്തീഡ്രൽ പള്ളിയിലേക്കുള്ള ദൂരം. അവിടെയെത്താനും രണ്ടുമണിക്കൂറോളം വേണ്ടിവന്നു. എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.ജെ. കുര്യൻ, കെ.സി. ജോസഫ് അടക്കം യു.ഡി.എഫ് നേതാക്കൾ മുഴുവൻ സമയവും പൊതുദർശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുത്തു.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി, എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിംലീഗ് ദേശീയ ജനറൽ െസക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മിയ ജോർജ്, എം.പി. വീേരന്ദ്രകുമാർ എം.പി, വി.ഡി. സതീശൻ എം.എൽ.എ, കേരള കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കേരള പുലയർ മഹാസഭ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിക് സിറിയക് തോമസ് എന്നിവർ വ്യാഴാഴ്ച വീട്ടിലെത്തി.
മന്ത്രി പി. തിലോത്തമൻ, എം.പിമാരായ ആേൻറാ ആൻറണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ മാത്യു ടി. തോമസ്, കെ. മുരളീധരൻ, വി.ഡി. സതീശൻ, പി.ടി. തോമസ്, കെ.സി. ജോസഫ്, സജി ചെറിയാൻ, വി.ടി. ബെൽറാം, ഇ.എസ്. ബിജിമോൾ, യു.ഡി.എഫ് നേതാക്കളായ എം.എം. ഹസൻ, പി.ജെ. കുര്യൻ, ഷിബുബേബി ജോൺ, ഡെയ്സി ജേക്കബ്, അനൂപ് ജേക്കബ് എം.എൽ.എ, ജോണി നെല്ലൂർ, ജോസഫ് വാഴക്കൻ, പന്തളം സുധാകരൻ, പി.കെ. അബ്ദുറബ്ബ്, ജി. ദേവരാജൻ, ശരത്ചന്ദ്രപ്രസാദ്, ഖാദി ബോർഡ് വൈസ് ചെയർപേഴ്സൻ ശോഭന ജോർജ്, ബി.ജെ.പി നേതാക്കളായ ബി. രാധാകൃഷ്ണമേനോൻ, കെ. സുേരന്ദ്രൻ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആൻറണി രാജു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, ടൂറിസം സെക്രട്ടറി റാണി ജോർജ്, മുൻ വി.സി ഡോ. ബാബു സെബാസ്റ്റ്യൻ, മുൻ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പാമ്പാടി, കായികതാരങ്ങളായ എം.എ. പ്രജൂഷ, കെ.പി. ബിമൽ, കോട്ടയം ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്, ടോമി കല്ലാനി തുടങ്ങി നിരവധി നേതാക്കൾ വീട്ടിലെത്തി അേന്ത്യാപചാരം അർപ്പിച്ചു.
സംസ്കാരത്തിനുശേഷം പാലാ പൗരവലി സംഘടിപ്പിച്ച അനുശോചന യോഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹിയായ പൊതുപ്രവർത്തകനായിരുന്നു മാണി സാറെന്ന് അദ്ദേഹം പറഞ്ഞു.
ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ഡോ.എൻ. ജയരാജ്, അനൂപ് ജേക്കബ്, റോഷി അഗസ്റ്റിൻ നേതാക്കളായ ജോണി നെല്ലൂർ, തോമസ് ചാഴികാടൻ, സ്കറിയ തോമസ്, വി.എൻ. വാസവൻ, ജോയി എബ്രഹാം, ഫ്രാൻസിസ് ജോർജ്, ജി. ദേവരാജൻ, സണ്ണി തെക്കേടം, ലതിക സുഭാഷ്, ഡോ. ബാബു സെബാസ്റ്റ്യൻ, പി.സി. തോമസ്, ബിജി ജോജോ, ഫിലിപ്പ് കുഴികുളം എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.