കെ.എം ഷാജഹാനെ സി ഡിറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു
text_fieldsതിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുടെ സമരത്തിനിടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച കെ.എം ഷാജഹാനെ സി ഡിറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 48 മണിക്കൂറിലേറെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനാൽ കേരള സർവ്വീസ് ചട്ടപ്രകാരം ആണ് സസ്പെൻഷൻ. നിലവിൽ സി-ഡിറ്റിലെ സയന്റിഫിക്ക് ഓഫീസറാണ് ഷാജഹാൻ .
സര്‍ക്കാര്‍ ജീവനക്കാരനോ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരോ 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവന്നാല്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാമെന്നാണ് വ്യവസ്ഥ. എന്നാല്‍, അദ്ദേഹം ഏറെക്കാലമായി അവധിയിലായിരുന്നു. ഷാജഹാന്‍ അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് സസ്‌പെന്‍ഷന്‍.
അതേസമയം, കെ.എം ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിെൻറ അപേക്ഷ കോടതി തള്ളി. ഷാജഹാനെ ജയിലിൽ ഒരു മണിക്കൂര്‍ ചോദ്യംചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി അനുമതി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.